ഭക്ഷ്യ വിഷബാധ: ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂൾ പ്രിൻസിപ്പലിനെ മാറ്റി
text_fieldsതിരുവനന്തപുരം: വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി. പ്രിൻസിപ്പൽ സി.എസ് പ്രദീപിനെ കണ്ണൂർ സ്പോർട്സ് ഡിവിഷനിലേക്കാണ് സ്ഥലം മാറ്റിയത്.
ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നും കുട്ടികൾക്കുണ്ടായ വിഷബാധ പുറത്തറിയാതിരിക്കാന്‍ വിദ്യാർഥികളെ പൂട്ടിയിെട്ടന്ന് പരാതിയുയർന്നിരുന്നു. തുടർന്ന് പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയത്.
സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ച 60 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും മാതാപിതാക്കളെ വിവരമറിയിക്കുകയോ ആശുപത്രിയിലേക്കു മാറ്റുകയോ ചെയ്യാതെ ഡോക്ടറെ ഹോസ്റ്റലില്‍ കൊണ്ടുവന്നു പരിശോധിപ്പിക്കുകയായിരുന്നു. എന്നാൽ രണ്ടു കുട്ടികള്‍ രക്തം ഛര്‍ദ്ദിച്ചതോടെ ഇവരെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് അവശരായ 32 കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, കൃത്യസമയത്ത് വൈദ്യ സഹായമെത്തിച്ചിട്ടുണ്ടെന്നും, പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും അവര്‍ക്കില്ലെന്നുമായിരുന്നു സ്‌കൂളധികൃതരുടെ വിശദീകരണം.
വൃത്തിഹീനമായ സാഹചര്യത്തില്‍ പഴകിയ മാംസവും പച്ചക്കറികളുമാണ് പാചകം ചെയ്യുന്നതെന്ന് സ്പോര്‍ട്സ് കണ്‍സില്‍ കണ്ടെത്തിയിട്ടും കരാറുകാരനെ മാറ്റാന്‍ പ്രിന്‍സിപ്പല്‍ തയാറായില്ല. അനാരോഗ്യ ഭക്ഷണത്തെപ്പറ്റി സ്പോര്‍ട്സ് കൗണ്‍സില്‍ തയാറാക്കിയ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നും ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.