Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ്യാന്‍വാപി മസ്ജിദ്:...

ഗ്യാന്‍വാപി മസ്ജിദ്: മറ്റൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കരുത് -പി.ഡി.പി

text_fields
bookmark_border
gyanvapi mosque
cancel
camera_alt

വാ​രാ​ണ​സിയിലെ ഗ്യാ​ൻ​വാ​പി പ​ള്ളി

തിരുവനന്തപുരം: കാശിയിലെ ഗ്യാന്‍വാപി മസ്ജിദിൽ അവകാശവാദം ഉന്നയിച്ച്​ മറ്റൊരു ബാബരി ആവര്‍ത്തിക്കാൻ അനുവദിക്കരുതെന്ന്​ പി.ഡി.പി കേന്ദ്രകമ്മിറ്റി. മസ്​ജിദ്​ ഭൂമിയിൽ പുരാവസ്തു സർവേ നടത്തി തര്‍ക്കഭൂമിയാക്കി മാറ്റാനുള്ള ആസൂത്രിത നീക്കമാണ് വാരാണസി കോടതിയില്‍നിന്ന്​ ഉണ്ടായത്​. രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്​ടിക്കാനുമുള്ള നീക്കം അനുവദിക്കരുതെന്നും കമ്മിറ്റി പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

മതേതര കക്ഷികളും ജനാധിപത്യ സമൂഹവും തുടക്കം മുതലേ ജാഗ്രത പാലിക്കുകയും സംഘ്പരിവാര്‍ നീക്കങ്ങളെ ചെറുക്കുകയും വേണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BabriPDPgyanvapi mosque
News Summary - Gyanvapi Masjid: do not repeat another Babri - PDP
Next Story