പ്രതിപക്ഷം പറയുന്നത് പച്ചക്കള്ളം, എം.എൽ.എമാരെ കൈയേറ്റം ചെയ്തിട്ടില്ലെന്ന് സലാമും സചിൻ ദേവും
text_fieldsതിരുവനന്തപുരം: പ്രതിപക്ഷം പറയുന്നത് പച്ചക്കള്ളമാണെന്നും എം.എൽ.എമാരെ കൈയേറ്റം ചെയ്തിട്ടില്ലെന്നും സി.പി.എം അംഗങ്ങളായ എച്ച്. സലാമും സചിൻദേവും. കള്ളം പ്രചരിപ്പിച്ച് അവർ കാണിച്ച അക്രമത്തിൽനിന്ന് രക്ഷപ്പെടാനാണ് ശ്രമം. തിരുവഞ്ചൂർ രാധാകൃഷ്ണനെ അക്രമിെച്ചന്നാണ് പറഞ്ഞത്. എന്നാൽ തന്നെ അക്രമിച്ചിട്ടില്ലെന്ന് തിരുവഞ്ചൂർ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
കെ.കെ. രമയെ ഭരണപക്ഷ എം.എൽ.എമാർ ചവിട്ടി എന്നത് തെറ്റായ പ്രചാരണമാണ്. സംഭവത്തിന് പിന്നാെല നിയമസഭക്ക് പുറത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ തന്നെ വാച്ച് ആന്‍ഡ് വാർഡ് ആണ് കൈപിടിച്ചു തിരിച്ചതെന്നും സനീഷ് കുമാറിനെ നിലത്തിച്ച് ചവിട്ടിയെന്നും ഭരണപക്ഷാംഗങ്ങൾ ആക്രോശിച്ചു എന്നുമാണ് പറഞ്ഞത്. കെ.കെ. രമയെ ഭരണപക്ഷാംഗങ്ങൾ ആക്രമിച്ചതായി പറഞ്ഞിട്ടില്ല. മാധ്യമങ്ങളോട് കെ.കെ. രമ ഇത് പറയുന്ന ദൃശ്യങ്ങളുണ്ടെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് നിരന്തരം നുണ പറയുകയാണെന്നും നുണയൻ സതീശനെന്നും അവർ കുറ്റപ്പെടുത്തി. ഭരണപക്ഷ എം.എൽ.എമാരിൽ ആരെങ്കിലും പ്രതിപക്ഷ എം.എൽ.എയെ ആക്രമിക്കുന്ന ദൃശ്യം ഉണ്ടെങ്കിൽ അത് പുറത്തുവിടണം. അവിടെ ഒരുപാട് പേർ ദൃശ്യങ്ങൾ പകർത്തിയിരുന്നു. പ്രതിപക്ഷനേതാവിന്‍റെ പല പ്രസംഗങ്ങളിലും തെറ്റായ പരാമർശങ്ങളെ തുറന്നുകാണിക്കാൻ ശ്രമിച്ചവരാണ് തങ്ങൾ. അതിന്‍റെ പേരിലാണ് നിരന്തരമായി കള്ളം പ്രചരിപ്പിക്കുന്നത്.
വാച്ച് ആന്‍ഡ് വാർഡിന്‍റെ നിരക്ക് പുറത്താണ് ഭരണപക്ഷ എം.എൽ.എമാർ നിന്നത്. പ്രതിപക്ഷ എം.എൽ.എമാരുടെ അടുത്ത് ഭരണപക്ഷത്തിന് എത്താനും കഴിയുമായിരുന്നില്ല. എന്നിട്ടും നിരന്തരം പ്രചാരണം നടത്തുന്നു. സനീഷ് കുമാറിനെയും ഭരണപക്ഷത്തുള്ളവർ മർദിച്ചിട്ടില്ല. വാച്ച് ആന്‍ഡ് വാർഡിനെ യു.ഡി.എഫ് എം.എൽ.എമാർ ആക്രമിച്ചു. സംഭവത്തിൽ നിയമസഭയുടെ സി.സി.ടി.വി ദൃശ്യം പുറത്തുവിടണമെന്ന് വ്യക്തിപരമായി ആവശ്യപ്പെടുന്നില്ല. സ്പീക്കറുടെ ഓഫിസ് തീരുമാനിക്കേണ്ട കാര്യമാണിതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.