എച്ച് 1എൻ 1: ആനയാംകുന്നിൽ 273 പേർ നിരീക്ഷണത്തിൽ
text_fieldsമുക്കം: ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ ആറു വിദ്യാർഥികൾക്കും അധ്യാപികക്കും എച ്ച് 1 എൻ 1 പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കാരശ്ശേരി പഞ്ചായത്തിലെ 273 പേർ ആരോഗ്യ വകുപ്പി െൻറ നിരീക്ഷണത്തിൽ. ഇതുവരെ 206 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. കാരശ്ശേരി പഞ്ചായത്തിൽ സംഘടിപ്പിച്ച എട്ട് മെഡിക്കൽ ക്യാമ്പുകളിൽനിന്നായി 67 പേർക്കുകൂടി പനി ബ ാധിച്ചതായി സ്ഥിരീകരിച്ചതോടെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർധിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിെൻറ ആഭിമുഖ്യത്തിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായാണ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചത്. 67 പേർക്കുകൂടി പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇത് എച്ച്1എൻ1 ആണെന്ന് ഉറപ്പിച്ചിട്ടില്ല.
വിദഗ്ധ ഡോക്ർമാരുടെ സംഘം ക്യാമ്പിലെത്തിയവരുടെ തൊണ്ടയിലേയും മൂക്കിലേയും സ്രവം പരിശോധനക്കെടുത്തു. പരിശോധന ഫലം ലഭിച്ച ശേഷമേ കൂടുതൽ പേർക്ക് എച്ച് 1എൻ1 ബാധിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. കലക്ടർ സാംബ ശിവറാവുവും ജില്ല മെഡിക്കൽ ഓഫിസർ ഡോ.വി. ജയശ്രീയും ക്യാമ്പുകളിലെത്തി പ്രവർത്തനം വിലയിരുത്തി.
കാരശ്ശേരി പഞ്ചായത്തിലെ എട്ട് കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നെത്തിയ സംഘം നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഒറ്റ ദിവസംതന്നെ എല്ലാ വാർഡുകളെയും ഉൾപ്പെടുത്തി ക്യാമ്പ് നടത്തിയതോടെ ജനങ്ങളുടെ ആശങ്കക്ക് ആശ്വാസമായി.
നേരത്തേ ആറു വിദ്യാർഥികൾക്കും ഒരു അധ്യാപികക്കുമാണ് എച്ച് 1എൻ1 റിപ്പോർട്ട് ചെയ്തിരുന്നത്. ക്രിസ്മസ് അവധി കഴിെഞ്ഞത്തിയ അധ്യാപികയിൽനിന്നാണ് പനി പകർന്നതെന്ന സംശയവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.