എച്ച് 1എൻ 1: നവംബറിലെ മരണം 24
text_fieldsതിരുവനന്തപുരം: കടുത്ത ജാഗ്രത നിദേശം നിലനിൽക്കുേമ്പാഴും സംസ്ഥാനത്ത് എച്ച്1എന്‍1 പനി മരണങ്ങള് വർധിക്കുന്നു. ശനിയാഴ്ച രണ്ടുപേർ മരിച്ചു.
ഇതിനൊപ്പം രോഗബാധിതരുടെ എണ്ണവും ഉയരുകയാണ്. എച്ച്1എൻ1 ബാധിച്ച് നവംബറില്‍ മാത്രം 24 പേർ മരിെച്ചന്നാണ് ആരോഗ്യ വകുപ്പിെൻറ കണക്ക്. തിരുവനന്തപുരം ജില്ലയിലെ രണ്ടു മരണങ്ങളാണ് എച്ച്1എൻ1 ആണെന്ന് സ്ഥിരീകരിച്ചത്. വിളപ്പില്‍ സ്വദേശി ജിതിൻ (10), പാങ്ങപ്പാറ സ്വദേശിനി സുകുമാരി (58) എന്നിവരാണ് മരിച്ചത്.
ഈ വര്‍ഷം ഇതുവരെ എച്ച്1എന്‍1 ബാധിച്ച് സംസ്ഥാനത്ത് 37 പേർ മരിച്ചു. ഇപ്പോഴത്തെ പനി മരണങ്ങളില്‍ ഭൂരിഭാഗവും എച്ച് 1എന്‍1ആണെന്നാണ് നിഗമനം. എന്നാല്‍, മിക്കതും സ്ഥിരീകരിക്കാനായിട്ടില്ല. പ്രളയശേഷം പടർന്നുപിടിച്ച എലിപ്പനി മൂലം ഏതാണ്ട് 200 ഒാളം പേർ മരിച്ചു. പിന്നാലെയാണ് എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. നവംബറോടെ ഇതു വ്യാപകമാവുകയായിരുന്നു.അതിെൻറ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നല്‍കിയത്. രോഗിയില്‍ നിന്ന് വായുവിലൂടെയാണ് രോഗം പടരുന്നത്.
അതിനാല്‍തന്നെ ബോധവത്കരണമല്ലാതെ മറ്റു പ്രതിരോധ മാര്‍ഗങ്ങളില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം. ഓരോ ദിവസവും പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. ശനിയാഴ്ച എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. തുടക്കത്തില്‍ സാധാരണ ജലദോഷത്തിെൻറയും പനിയുടെയും ലക്ഷണങ്ങളാണുണ്ടാവുക. പലപ്പോഴും ഇത് ഒപ്പം സഹകരിക്കുന്നവരിലേക്കും പടര്‍ന്ന ശേഷമാവും രോഗം കണ്ടെത്തുക. രോഗികള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണം.
കൂടാതെ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് മുഖവും കൈകളും കഴുകുകയും വേണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, മറ്റു രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പിെൻറ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.