അതിജീവനത്തിെൻറ മൂന്ന് പതിറ്റാണ്ട് ആഘോഷിക്കാൻ ഹാബിറ്റാറ്റ്
text_fieldsതിരുവനന്തപുരം: ചെലവുകുറഞ്ഞ ഭവനനിർമാണ മാതൃകയിലൂടെ ലോകശ്രദ്ധ നേടിയ ഹാബിറ്റാറ്റ് അതിജീവനത്തിെൻറ 30 വർഷങ്ങൾ ആഘോഷിക്കുന്നു. മൂല്യാധിഷ്ഠിത ഭവനനിർമാണശൈലി പിന്തുടർന്ന് ചെലവ് കുറഞ്ഞ ഒന്നേകാൽ ലക്ഷം പരിസ്ഥിതിസൗഹൃദവീടുകളും അഞ്ച് ലക്ഷത്തോളം കെട്ടിടങ്ങളും നിർമിച്ച ഹാബിറ്റാറ്റ് ലോകത്താകമാനം സാന്നിധ്യമറിയിച്ചു. 30ാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനത്ത് മുളനിർമാണസ്കൂൾ ആരംഭിക്കും. നാല് ലക്ഷംരൂപ ചെലവിൽ നിർമിക്കാവുന്ന 400 ചതുരശ്ര അടി വീടിെൻറ രണ്ട് മാതൃകയും ഇതോടൊപ്പം അനാവരണം ചെയ്യും.
1987ലായിരുന്നു ഹാബിറ്റാറ്റിെൻറ തുടക്കം. ചെലവ് കുറഞ്ഞ വീടുകളുടെ ആയുസ്സിനെക്കുറിച്ച ചോദ്യങ്ങൾക്ക് മറുപടിയാണ് തങ്ങൾ നിർമിച്ച ഒന്നേകാൽ ലക്ഷം വീടുകളെന്ന് ഹാബിറ്റാറ്റ് ടെക്നോളജീസ് ഗ്രൂപ് ചെയർമാൻ ആർക്കിടെക്ട് ജി. ശങ്കർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോയമ്പത്തൂരിൽ 1990ൽ നിർമിച്ച 700 വീടുകളുടെ ടൗൺഷിപ്, ബംഗാളിൽ ആറ് ലക്ഷം ചതുരശ്രഅടിയുടെ മൺകെട്ടിടം, ഭൂകമ്പമുണ്ടായ ലത്തൂരിലെ 300 വീടുകൾ, ശ്രീലങ്കയിൽ ട്രിേങ്കാമാലിയിെല 15,000 വീടുകൾ തുടങ്ങി ഹാബിറ്റാറ്റിെൻറ സംഭാവനകൾ അനേകമാണെന്ന് അദ്ദേഹം പറഞ്ഞു.
വാർഷിക ഉദ്ഘാടനം മേയ് 14ന് പൂജപ്പുര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇവിടെ ചെലവുകുറഞ്ഞ സാേങ്കതികവിദ്യകളെക്കുറിച്ച് നാലുദിവസം നീളുന്ന പ്രദർശനവും ദേശീയസെമിനാറുകളും ശിൽപശാലകളും സംഘടിപ്പിക്കും. ഒരുവർഷം നീളുന്ന ആഘോഷപരിപാടികളാണ് ലക്ഷ്യമിടുന്നത്.
ഇതിൽ ആദ്യത്തേതാണ് മുളനിർമാണസ്കൂളും ചെലവ് കുറഞ്ഞ വീടുകളുടെ മാതൃകകളും. ബുധനാഴ്ച ൈവകീട്ട് നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. തോമസ് െഎസക് മുളനിർമാണ സ്കൂൾ ഉദ്ഘാടനം ചെയ്യും. ഭവനമാതൃക അനാവരണം മന്ത്രി കെ.ടി. ജലീലാണ് നിർവഹിക്കുക. മുടവൻമുഗൾ പറമ്പിൽേക്ഷത്രത്തിന് സമീപം ഹാബിറ്റാറ്റ് സെൻററിലാണ് ചടങ്ങ്. മേയ് 11 മുതൽ 14 വരെയാണ് പൂജപ്പുര മൈതാനത്ത് പ്രദർശനം. ചെലവ് കുറഞ്ഞവീടുനിർമാണമേഖലയിലെ ആറുപേർക്ക് ഹാബിറ്റാറ്റ് ദേശീയപുരസ്കാരം നൽകും. 33,333 രൂപയും ഫലകവുമാണ് അവാർഡെന്നും ജി. ശങ്കർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.