വെബ്സൈറ്റ് ഹാക്ക് ചെയ്ത് സർട്ടിഫിക്കറ്റ് നിർമാണം:സൂത്രധാരൻ അറസ്റ്റിൽ
text_fieldsRepresentational Image
മലപ്പുറം: ജില്ലയിലെ പ്രമുഖ മെഡിക്കൽ സ്ഥാപനത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ചുനല്‍കി ലക്ഷങ്ങള്‍ തട്ടിയ സൂത്രധാരൻ നിസാർ സാംജെയെ (50) മലപ്പുറം സൈബർ പൊലീസ് മുംബൈയില്‍ അറസ്റ്റ് ചെയ്തു.
ഗൾഫ് നാടുകളിലേക്ക് പോകുന്നവർക്ക് മെഡിക്കൽ ചെക്കപ്പിന്റെ രേഖകൾ പ്രമുഖ സ്ഥാപനത്തിന്റെ പേരിലുണ്ടാക്കി നൽകിയ കേസിലെ പ്രധാനിയാണിയാൾ. മെഡിക്കല്‍ സെന്ററിന് അനുവദിച്ച വാഫിദ്, മോസ വെബ്സൈറ്റുകളുടെ യൂസർ നെയിം, പാസ്വേഡ് എന്നിവ ഹാക്ക് ചെയ്ത് ‘മെഡിക്കല്‍ ഫിറ്റ്’ ആകാത്തവർക്ക് വിദേശ ജോലിക്ക് പോകാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതാണ് കേസ്. ലക്ഷക്കണക്കിന് രൂപയാണ് പ്രതികൾ തട്ടിയെടുത്തതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 11 പേർ നേരത്തേ അറസ്റ്റിലായിരുന്നു.
ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിന്റെ നിർദേശപ്രകാരം മലപ്പുറം ഡി.സി.ആര് ബി ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍, സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ഐ.സി. ചിത്തരഞ്ജന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.