കോളജിൽനിന്ന് അവധിയെടുത്ത് ഹാദിയ ഭർത്താവിനൊപ്പം മടങ്ങി
text_fieldsകോയമ്പത്തൂർ: ശഫിൻ ജഹാനുമായുള്ള വിവാഹം നിയമപരെമന്ന് സുപ്രീം കോടതി വിധിച്ചതോടെ ഹാദിയ സ്വതന്ത്ര ജീവിതത്തിലേക്ക്. കോളജിൽ നിന്ന് അവധിയെടുത്ത ഹാദിയ ഭർത്താവ് ശഫിൻ ജഹാനൊപ്പം കേരളത്തിലേക്ക് മടങ്ങി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ഹാദിയ പഠിക്കുന്ന സേലം ശിവരാജ് ഹോമിയോപതി മെഡിക്കൽ കോളജിൽ ശഫിനെത്തിയത്. മൂന്നു ദിവസത്തെ അവധി ലഭിച്ചതിനെ തുടർന്ന് വൈകുന്നേരത്തോടെ ഇരുവരും മലപ്പുറത്തേക്ക് തിരിച്ചു. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. കോടതിവിധിയുടെ പശ്ചാതലത്തിൽ ഹാദിയക്ക് ഏർപ്പെടുത്തിയ സുരക്ഷ പിൻവലിക്കുമെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.
കോടതിവിധിയിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ഹാദിയ പറഞ്ഞു. നീതിക്കുവേണ്ടി ഒപ്പം നിന്നവരോട് നന്ദിയുണ്ട്. തീവ്രവാദബന്ധ ആരോപണത്തിന് വിധേയനായ ശഫിൻ ജഹാൻ നിരപരാധിയെന്ന് തെളിയുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. പഠനം പൂർത്തിയാക്കി കൊല്ലത്ത് താമസിക്കാനാണ് തീരുമാനം.
മാതാപിതാക്കൾ ചില കേന്ദ്രങ്ങളുടെ ഉപകരണങ്ങളായി വർത്തിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. കോടതിവിധിയുടെ പശ്ചാത്തലത്തിൽ ശഫിൻ ജഹാനെ മരുമകനായി അംഗീകരിക്കുകയാണ് വേണ്ടത്. അവധി കഴിഞ്ഞ് വീണ്ടും കോളജിലെത്തി പഠനം പൂർത്തിയാക്കുമെന്നും ഹാദിയ വ്യക്തമാക്കി. 11 മാസത്തെ ഇേൻറൺഷിപ് ഇൗ വർഷാവസാനത്തോടെ പൂർത്തിയാവും. ‘അഖില അശോകൻ’ എന്ന പേരിലാണ് ഹാദിയ പഠനം തുടരുന്നതെന്നും പേരു മാറ്റണമെങ്കിൽ നിയമപരമായ കടമ്പകൾ കടക്കേണ്ടതുണ്ടെന്നും പ്രിൻസിപ്പൽ ജി. കണ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.