മുഖാമുഖം കാണാതെ ഹാദിയയും ശഫിനും
text_fieldsന്യൂഡൽഹി: തനിക്കുമേൽ ഇത്രയും ആരോപണങ്ങൾ രണ്ട് അഭിഭാഷകർ നടത്തിയിട്ടും തേന്നാടൊപ്പം ജീവിക്കണമെന്ന നിലപാട് കൈക്കൊണ്ട ഹാദിയയുമായി മുഖാമുഖം കാണാനുള്ള അവസരം ശഫിൻ ജഹാന് ലഭിച്ചില്ല. ശഫിൻ ഹാദിയയെ കണ്ടതുപോലെ തിരിച്ച് ശഫിനെ കാണാൻ ഒേര കോടതിയിലായിട്ടും ഹാദിയക്ക് കഴിഞ്ഞില്ല. അേതസമയം, വിധിയിൽ പിതാവ് അശോകനും ഭർത്താവ് ശഫിനും ഒരുപോലെ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു.
മൂന്നു മണിക്ക് തൊട്ടുമുമ്പ് വനിത പൊലീസുകാർക്കും മാതാപിതാക്കൾക്കുമൊപ്പം ഒന്നാം നമ്പർ കോടതിമുറിയുടെ വാതിൽ ഹാദിയ കടക്കുേമ്പാൾ ശഫിൻ ജഹാൻ വലതുഭാഗത്തെ സന്ദർശക ഗാലറിയിലുണ്ട്. എന്നാൽ, ഇരുവശത്തേക്കും ഒന്നു തിരിഞ്ഞുനോക്കിയ ശേഷം ഹാദിയ നേരെ മുൻഭാഗത്തേക്ക് നീങ്ങി. ഉദ്വേഗത്തിെൻറ രണ്ടു മണിക്കൂറിലും അക്ഷമ പ്രകടിപ്പിക്കാതെ അവരങ്ങനെ നിന്നു. ഭർത്താവിനൊപ്പം ജീവിക്കണമെന്നും ഭർത്താവ് ചെലവിന് നൽകിയാൽ മതിയെന്നും ഭർത്താവ് തന്നെ രക്ഷിതാവായാൽ മതിയെന്നും ഹാദിയ സുപ്രീംകോടതിക്ക് മുമ്പാകെ ആവർത്തിച്ച് ആവശ്യപ്പെടുന്നത് സന്ദർശക ഗാലറിയുടെ കൈവരി പിടിച്ച് ശഫിൻ കാണുന്നുണ്ടായിരുന്നു. പക്ഷേ, ഹാദിയ അത് കണ്ടില്ല.
വാദം കഴിഞ്ഞ് തിരിച്ചുകൊണ്ടുപോകുേമ്പാഴും ഇരുവരും നേരിട്ടു കാണാനുള്ള അവസരം പൊലീസുകാർ നൽകിയില്ല. പത്തോളം പൊലീസുകാരുടെ അകമ്പടിയിൽ കോടതിമുറിക്കകത്തേക്ക് ഹാദിയയെ കൊണ്ടുവന്നത് കണ്ട് ഇൗ സ്ത്രീ കുറ്റവാളിയാണോ എന്ന് കപിൽ സിബൽ ചീഫ് ജസ്റ്റിസിനോട് രോഷത്തോടെ ചോദിച്ചു.
കോടതിമുറിക്കകത്തുനിന്ന് പുറത്തുവന്ന ശഫിൻ ജഹാൻ വിധിയിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അല്ലാഹുവിനെ സ്തുതിക്കുകയാണെന്നും പ്രതികരിച്ചു. ഹാദിയ സ്വതന്ത്രയായെന്നും അവർക്ക് പറയാനുള്ളതെല്ലാം കോടതിയിൽ പറഞ്ഞുവെന്നും അതിൽ വളരെയേറെ സംതൃപ്തിയുണ്ടെന്നും ശഫിൻ കൂട്ടിച്ചേർത്തു. ഹാദിയയെ പഠിക്കാൻ വിടാനുള്ള സുപ്രീംകോടതി തീരുമാനത്തിലാണ് പിതാവ് അശോകൻ സന്തുഷ്ടി പ്രകടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.