സുരക്ഷാ വലയത്തിൽ; ബുള്ളറ്റ് പ്രൂഫ് കാറിൽ
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിൽ ഹാജരാകാൻ കേരള ഹൗസിൽ നിന്ന് പോകുേമ്പാൾ ഹാദിയ തികച്ചും ശാന്തയായിരുന്നു. ഡൽഹി പൊലീസിെൻറ കനത്ത സുരക്ഷാ വലയത്തിൽ ബുള്ളറ്റ് പ്രൂഫ് കാറിലായിരുന്നു യാത്ര. കാമറ കണ്ണുകളിൽ നിന്ന് ഹാദിയയെ ഒളിപ്പിക്കാൻ പൊലീസ് തിങ്കളാഴ്ചയും നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. സുപ്രീംകോടതിയിലേക്ക് കൊണ്ടുപോകാൻ കേരള ഹൗസിന് മുമ്പിൽ ബുള്ളറ്റ് പ്രൂഫ് കാറും അകമ്പടി വാഹനങ്ങളും തയാറാക്കി നിർത്തി. ഹാദിയയുടെ കുടുംബവും പൊലീസും ഇൗ വാഹനങ്ങളിൽ കയറി. ഇൗ സമയം കേരള ഹൗസിെൻറ പ്രധാന കെട്ടിടത്തിെൻറ പിൻവാതിൽ വഴി ഹാദിയയെ പുറത്തിറക്കി അവിടെ ഒളിപ്പിച്ചുനിർത്തിയ അംബാസിഡർ കാറിലേക്ക് കയറ്റി. തുടർന്ന് മറ്റുവാഹനങ്ങളുടെ കൂടെ കേരളഹൗസിെൻറ പ്രധാനകവാടം വഴി സുപ്രീംകോടതിയിലേക്ക് യാത്ര തിരിച്ചു.
സൈറൺ മുഴക്കി കനത്ത പൊലീസ് അകമ്പടിയോടെയായിരുന്നു കോടതിയിലേക്കുള്ള യാത്ര. ശനിഴാഴ്ച രാത്രി ഡൽഹി വിമാനത്താവളത്തിലും കേരളഹൗസിലും പൊലീസ് മാധ്യമപ്രവർത്തകരെ കബളിപ്പിച്ചിരുന്നു. ഹാദിയ വരുന്നെന്ന പ്രതീതി കേരള ഹൗസിെൻറ മുൻവശത്ത് സൃഷ്ടിച്ചെങ്കിലും പിൻവശത്തു കൂടിയാണ് ഉള്ളിൽ കടന്നത്. അതുകൊണ്ട് തിങ്കളാഴ്ച കേരള ഹൗസിെൻറ ഇരുഗേറ്റുകളിലും മാധ്യമപ്രവർത്തകർ നിലയുറപ്പിച്ചു. കേരള ഹൗസിെൻറ ഗേറ്റിന് പുറത്ത് മുഴുവൻ പൊലീസ് ബാരിക്കേഡ് തീർത്തിരുന്നു. മാധ്യമ പ്രവർത്തകരെയടക്കം പുറത്തുനിന്ന് ആരെയും പ്രവേശിപ്പിച്ചില്ല.
കോടതി സ്വതന്ത്രയാക്കിയ ശേഷം ഹാദിയയുടെ പ്രതികരണത്തിന് വേണ്ടി മാധ്യമപ്രവർത്തകർ കേരളഹൗസിന് മുമ്പിൽ കാത്തിരുന്നു. എന്നാൽ, പൊലീസ് അവരെ സ്വതന്ത്രയാക്കാൻ തയാറായിരുന്നില്ല. ഹാദിയയേയും കൊണ്ട് പിറക്വശത്തുള്ള േഗറ്റ് വഴി ആറു മണിയോടെ കേരള ഹൗസിലേക്ക് പ്രവേശിച്ചു. ശനിയാഴ്ച കേരളഹൗസിെൻറ സുരക്ഷ ചുമതലയുണ്ടായിരുന്ന സി.ആ.ർ.പി.എഫിെന ഞായറാഴ്ച വൈകുേന്നരം പിൻവലിച്ചു. പകരം പ്രേത്യകം പരിശീലനം ലഭിച്ച രാജസ്ഥാൻ ആമ്ഡ് ഫോഴ്സിനെ വിന്യസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.