വിവാഹം തട്ടിക്കൂട്ട്, നിയമപോരാട്ടം തുടരും -അശോകൻ
text_fieldsകോട്ടയം: ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പൂർണമല്ലെന്നും നിയമപോരാട്ടം തുടരുമെന്നും ഹാദിയയുടെ പിതാവ് അശോകൻ. വിവാഹം റദ്ദാക്കിയ ഹൈേകാടതി വിധി മാത്രമാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഷഫിൻ ജഹാന് തീവ്രവാദബന്ധമുണ്ടെന്ന കേസിൽ അന്വേഷണം തുടരും. വിവാഹം തട്ടിക്കൂട്ടാണെന്നതിൽ സംശയമില്ല. ഇത് കോടതിയെ ബോധിപ്പിക്കാൻ വീണ്ടും ശ്രമിക്കുമെന്നും അദ്ദേഹം വൈക്കത്തെ വീട്ടിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പെെട്ടന്നൊരു സുപ്രഭാതത്തിൽ വിവാഹം നടത്തുന്നത് അംഗീകരിക്കാനാകില്ല. ഏത് പിതാവിനാണെങ്കിലും അത് വേദനയുണ്ടാക്കും. എനിക്ക് ഇപ്പോഴും വേദനയുണ്ട്. അപ്പീൽ പോകുന്നത് ആലോചിക്കും. കോടതി തീരുമാനത്തോട് കൂടുതൽ പ്രതികരിക്കാനില്ല. കോടതിയെ വിമർശിക്കാനുമില്ല. അന്വേഷണം നടക്കെട്ട. പിന്നീട് കൂടുതൽ പറയാമെന്നും അശോകൻ കൂട്ടിച്ചേർത്തു.
വനിതാ ദിനത്തിൽ ഹാദിയക്ക് നീതി ലഭിച്ചതിൽ സന്തോഷം -ഷഫിൻ ജഹാൻ
കൊല്ലം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഹാദിയക്ക് പരമോന്നത നീതിപീഠത്തിൽനിന്ന് നീതി ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ഭർത്താവ് ഷഫിൻ ജഹാൻ. വിവാഹത്തിന് സാധൂകരണമായ സ്ഥിതിക്ക് ഒരുമിച്ച് താമസിക്കുന്നതിന് അവകാശമുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ച് അഭിഭാഷകനുമായി ആലോചിച്ച് തീരുമാനിക്കും. വിധിയെക്കുറിച്ച് കേട്ടറിഞ്ഞതേയുള്ളൂ. ഹാദിയയുടെ പഠനവും തെൻറ ജോലിയും എല്ലാം കണക്കിലെടുത്ത് തീരുമാനമെടുക്കും. കേസ് പൂർണമായും അവസാനിച്ചിട്ടില്ല. എൻ.െഎ.എ അന്വേഷണം തുടരുകയാണ്. സേലത്ത് കോളജിൽ പോയി ഹാദിയയെ കാണാറുണ്ട്. ഒരുമിച്ച് താമസിക്കാൻ അവസരമുണ്ടായിരുന്നില്ല. ഹാദിയയുടെ മാതാപിതാക്കൾ ശത്രുക്കളല്ല. സത്യം എന്നായാലും അവർക്ക് ബോധ്യപ്പെടും. അവർ ഇപ്പോൾ ആർ.എസ്.എസിെൻറ പിടിയിലാണ്. അതിൽനിന്ന് മോചിതരായി സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും സമയം കിട്ടുേമ്പാൾ തീർച്ചയായും ഞങ്ങളെ സ്വീകരിക്കും എന്നാണ് പ്രതീക്ഷയും വിശ്വാസവുമെന്നും ഷഫിൻ ജഹാൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.