Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയ: എൻ.​െഎ.എ...

ഹാദിയ: എൻ.​െഎ.എ അന്വേഷണം വേണമെന്ന്​ അ​ശോകൻ

text_fields
bookmark_border
hadiya_Ashokan
cancel
camera_alt???????? ??????? ????????

ന്യൂഡൽഹി: ത​​െൻറയും കുടുംബാംഗങ്ങളുടെയും ജീവ​​െൻറ കാര്യത്തിൽ ആശങ്കയുണ്ടെന്നും ത​​െൻറ വീട്ടിൽ അപരിചിതർ വന്ന്​ ക്രമസമാധാന പ്രശ്​നമുണ്ടാക്കുന്നുണ്ടെന്നും ഹാദിയയുടെ പിതാവ്​ അശോകൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്​ ​മൂലത്തിൽ ബോധിപ്പിച്ചു. ശക്​തമായ അ​േന്വഷണം നടത്തി അന്തിമ റിപ്പോർട്ട്​ കോടതിയിൽ സമർപ്പിക്കാൻ എൻ.​െഎ.എക്ക്​ നിർദേശം നൽകണമെന്നും അശോകൻ ആവശ്യ​പ്പെട്ടു.

ആത്മാർഥതയോടെയും സമർപ്പണത്തോടെയും രാജ്യത്തെ സേവിച്ച ജവാനാണ്​ താനെന്ന്​ അശോകൻ സത്യവാങ്​​മൂലത്തിൽ ബോധിപ്പിച്ചു. പരാതിക്കാരനായ ശഫിൻ ജഹാന്​ അങ്ങേയറ്റം ശക്​തവും വിഭവങ്ങളുള്ളതുമായ പി.എഫ്​.​െഎ-എസ്​.ഡി.പി.​െഎ  സംഘടനയുടെ പിൻബലമുണ്ട്​.  പി.എഫ്​.​െഎ പ്രവർത്തകർ കേരള ഹൈകോടതി വിധിക്ക്​ ശേഷം വലിയ ക്രമസമാധാന പ്രശ്​നമാണുണ്ടാക്കിയത്​.

ഹൈകോടതി വിധിക്കെതിരെ അക്രമാസക്​തമായ സമരമുണ്ടാക്കുകയും ബഹ​ുമാന്യരായ ജഡ്​ജിമാർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ജുഡീഷ്യറിയെ അവമതിക്കുകയും ചെയ്​തു. പൊലീസുകാർക്ക്​ പരിക്കേൽക്കുകയും പൊലീസ്​ ബാരിക്കേഡുകൾ മുറിക്കുകയും ചെയ്​തു. ലാത്തിച്ചാർജ്​ നടത്തിയും അധികം സേനയെ വിളിച്ചുമാണ്​ പൊലീസ്​ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കിയത്​. ഭയത്തി​​െൻറ മാനസികാവസ്​ഥ സൃഷ്​ടിക്കുകയാണ്​ സംഘടന ഇതിലൂടെ ചെയ്​തത്​. 

പി.എഫ്​.​െഎ, എസ്​.ഡി.പി.​െഎ എന്നിവയുടെയും അനുബന്ധ സംഘടനകളുടെയും ദേശവിരുദ്ധവും നിയമവിരുദ്ധവുമായ ക്രിമിനൽ പ്രവർത്തനങ്ങൾ എന്ന യഥാർഥ വിഷയത്തിൽ നിന്ന്​ ശ്രദ്ധ തിരിക്കാനും അന്വേഷണം വഴി തെറ്റിക്കാനുമുള്ള ശ്രമങ്ങളുമാണ്​ നടക്കുന്നത്​. ത​​െൻറ വീടിന്​ മുമ്പിൽ ക്രമസമാധാന പ്രശ്​നം സൃഷ്​ടിച്ചിരിക്കുകയാണിപ്പോൾ. മനുഷ്യാവകാശ ലംഘനമെന്ന പേരിൽ അപരിചിതരെ വീട്ടിലേക്കയക്ക​ുകയാണ്​. മാധ്യമ വിചാരണക്കാണ്​ ആക്​റ്റിവിസ്​റ്റുകളെ അയച്ചിരിക്ക​​​ുന്നതെന്നും അശോകൻ ബോധിപ്പിച്ചു. അതിനാൽ ശക്​തമായ അ​േന്വഷണം നടത്തി അന്തിമ റിപ്പോർട്ട്​ കോടതിയിൽ സമർപ്പിക്കാൻ എൻ.​െഎ.എക്ക്​ നിർദേശം നൽകണം.

തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണം. അശോകനെ ഭീഷണി​െപ്പടുത്തുന്നതിൽ നിന്ന്​ വിട്ടുനിൽക്കാന​ും വീടിന്​ മുന്നിൽ ക്രമസമാധാന പ്രശ്​നം സൃഷ്​ടിക്കാതിരിക്കാനും സുരക്ഷ ലംഘിക്കാതിരിക്കാനും ശഫിൻ ജഹാനും ബന്ധപ്പെട്ടവർക്കും നിർദേശം നൽകണമെന്നും സത്യവാങ്​മൂലത്തിൽ ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsapplicationhadiya caseAsokansupreme court
News Summary - Hadiya Case: Hadiya Father Asokan File Application in Supreme Court -Kerala News
Next Story