Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:32 AM IST Updated On
date_range 28 Nov 2017 5:32 AM ISTഹാദിയ: തുടരുന്നത് രണ്ടു വർഷം മുമ്പ് തുടങ്ങിയ നിയമ നടപടികൾ
text_fieldsbookmark_border
കൊച്ചി: 2016 ജനുവരിയിൽ തുടക്കം കുറിച്ച നിയമ നടപടികളാണ് ഹാദിയയുമായി ബന്ധപ്പെട്ട് ഇനിയും തീരാതെ സുപ്രീം കോടതിയിലും തുടരുന്നത്. കാണാതായ മകളെ കണ്ടെത്തിത്തരണമെന്നാവശ്യപ്പെട്ട് പിതാവ് അശോകൻ ഹേബിയസ് കോർപസ് ഹരജിയുമായി കോടതിയെ സമീപിക്കുന്നത് 2016 ആദ്യമാണ്. പെൺകുട്ടിയുടെ കൂടി അഭിപ്രായം തേടിയ കോടതി ഹാദിയയുടെ താല്പര്യപ്രകാരം മേഞ്ചരിയിലെ സത്യസരണിയിൽ മതപഠനത്തിന് അനുമതി നല്‍കിയാണ് ഇൗ ഹരജിയിൽ തീർപ്പുണ്ടാക്കിയത്. ജനുവരി 25 നായിരുന്നു ഇൗ വിധി.
മതം മാറിയ മകളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി 2016 ആഗസ്റ്റിൽ അശോകൻ വീണ്ടും കോടതിയെ സമീപിച്ചു. പെണ്‍കുട്ടി പാസ്പോര്‍ട്ട് എടുത്തിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിെൻറയും തന്നെയാരും അനധികൃതമായി തട്ടിയെടുക്കുകയോ തടങ്കലില്‍ പാര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്ന പെൺകുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ ഹരജിയിൽ ഏഴാം എതിർകക്ഷിയായി ചേർത്തിരുന്ന സൈനബക്കൊപ്പം പോകാൻ ഹാദിയയെ ഡിവിഷൻബെഞ്ച് അനുവദിച്ചു.
മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ ആഗ്രഹമില്ലെന്നും താന്‍ അനധികൃത തടങ്കലിലാണെന്നും ഹാദിയയും കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ക്കൊപ്പമോ ഹോസ്റ്റലിലേക്കോ നിര്‍ബന്ധിച്ച് അയക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് അവരുടെ ഇഷടത്തിന് പോകാന്‍ അനുവദിച്ചത്. സൈനബക്കൊപ്പം പോകാനാണ് ഹാദിയ താൽപര്യം പ്രകടിപ്പിച്ചതും. കേസ് വീണ്ടും പരിഗണിക്കുേമ്പാൾ എത്തണമെന്ന നിർദേശത്തോടെയായിരുന്നു വിട്ടയച്ചത്. കേസ് പരിഗണിച്ചപ്പോൾ എത്തുകയും ചെയ്തു. അശോകെൻറ ഹരജിയില്‍ ആരോപണ വിധേയമായ മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തെയും സൈനബയെയും കുറിച്ച് അന്വേഷണം നടത്താന്‍ കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.
പെണ്‍കുട്ടിയെ ആരും നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയതല്ലെന്നും സ്വയം ഇസ്ലാമിൽ ആകൃഷ്ടയായാണ് സത്യസരണിയിെലത്തിയതെന്നും പിന്നീട് സൈനബയുടെ സംരക്ഷണയില്‍ കഴിയുകയാണെന്നുമുള്ള റിപ്പോർട്ടാണ് പൊലീസ് നൽകിയത്. സേലത്ത് കോളജില്‍ പഠിക്കുമ്പോള്‍ കൂടെ താമസിച്ച മുസ്ലിം പെണ്‍കുട്ടിയില്‍നിന്ന് ഇസ്ലാമിനെക്കുറിച്ച് പഠിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഡിസംബർ 19നാണ് ഹാദിയയും ശഫിന്‍ ജഹാനുമായുള്ള വിവാഹം നടന്നത്. പുത്തൂർ ജുമാ മസ്ജിദ് ഖാദിയാണ് നിക്കാഹ് നടത്തിക്കൊടുത്തത്. തുടർന്ന് ഹാദിയയെ എറണാകുളത്തെ ഹോസ്റ്റലിലേക്കയച്ചു. ഇതിനിടെ കേസ് പരിഗണിക്കുന്ന ബെഞ്ചും മാറിവന്നു.
കേസ് നിലവിലിരിക്കെ ഹാദിയ വിവാഹിതയായ നടപടിയെ ഒരു തവണ കേസ് പരിഗണിക്കവേ വിമർശിച്ച കോടതി പിന്നീട് വിധി പറയാൻ മാറ്റി. തുടർന്ന് 2017 േമയ് 24ന് ഹാദിയയുടെ വിവാഹം റദ്ദാക്കി ഡിവിഷൻബെഞ്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹാദിയ ശക്തമായി എതിർത്തെങ്കിലും മാതാപിതാക്കൾക്കൊപ്പം പൊലീസ് സുരക്ഷയോടെ അയക്കാനും കോടതിയുടെ ഉത്തരവുണ്ടായി. കോടതിവിധിക്ക് ശേഷം രണ്ട് ദിവസം ഹോസ്റ്റലില്‍ പാര്‍പ്പിച്ച ഹാദിയയെ പൊലീസ് അകമ്പടിയോടെ വൈക്കത്തെ വീട്ടിലെത്തിച്ചു. ഏറെ ചർച്ച വിഷയമായ ഇൗ വിധിക്ക് പിന്നാലെയാണ് ഉത്തരവ് റദ്ദാക്കിക്കിട്ടാൻ ശഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story