ഹാദിയ കരഞ്ഞു, രക്ഷിക്കണമെന്നു പറഞ്ഞു, വിഡിയോ വൈറലാകുന്നു
text_fieldsതിരുവനന്തപുരം: മതപരിവർത്തനം നടത്തിയതിെൻറ പേരിൽ വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയ രക്ഷിക്കണമെന്നാവശ്യപ്പെട്ടു വീടിെൻറ ജനാലയിലൂടെ കരഞ്ഞവിളിച്ചെന്നും തങ്ങളെ കാണാൻ അനുവദിച്ചില്ലെന്നും വെളിപ്പെടുത്തുന്ന ലൈവ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
അഞ്ച് സ്ത്രീകളാണ് ഹാദിയയെ കാണാനായി അവരുടെ വൈക്കത്തെ വീട്ടിൽ എത്തിയത്. ഹാദിയയെ കാണാനും ചില പുസ്തകങ്ങളും സമ്മാനങ്ങളും വസ്ത്രങ്ങളും നൽകാനുമാണ് തങ്ങൾ എത്തിയതെന്ന് വീഡിയോ പോസ്റ്റ് ചെയ്ത പെൺകുട്ടി പറയുന്നു. എന്നാൽ, ഹാദിയക്ക് ആവശ്യമുള്ളതെല്ലാം നൽകാൻ തങ്ങൾക്കു കഴിയുമെന്ന് പറഞ്ഞ് രക്ഷിതാക്കൾ ഇവർക്ക് അനുമതി നിഷേധിച്ചതായി വിഡിയോയിൽ പറഞ്ഞു.
ഇൗ സമയം ജനാലയിലൂെട ഹാദിയ തങ്ങളെ നോക്കി കരയുകയും താൻ മർദനത്തിന് ഇരയാവുകയാണെന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതായും വീഡിയോ ൈലവ് ചെയ്ത പെൺകുട്ടി പറയുന്നു.ഇതിൽ പ്രതിഷേധിച്ച് വീടിനു മുന്നിൽ പോസ്റ്ററുമായി തങ്ങൾ പ്രതിഷേധിക്കുന്നതായും പെൺകുട്ടി പറയുന്നുണ്ട്. ലൈവ് വിഡിയോ പകർത്തുന്ന പെൺകുട്ടി ഒഴികെയുള്ള നാലുേപരും ഷാൾകൊണ്ട് മുഖം പാതിമറച്ച് ആളെ തിരിച്ചറിയാത്ത വിധത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഹഗ് ഹാദിയ എന്ന ഹാഷ് ടാഗിലാണ് സോഷ്യൽ മീഡിയയിൽ വിഡിയോ പ്രചരിക്കുന്നത്.അതേസമയം, ഇൗ അഞ്ചംഗ സംഘത്തിലെ ഏക മുസ്ലിം വനിതയുടെ ഭർത്താവിെന പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. ഹാദിയയെ കാണാൻ എത്തിയ സ്ത്രീകൾക്ക് തുണയായാണ് ഇയാൾ വന്നതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.