സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ; ഹാദിയ കേസിൽ ഗിരിയെ ഒഴിവാക്കും
text_fieldsന്യൂഡൽഹി: ഹാദിയ കേസിൽ സംസ്ഥാനത്തിനുവേണ്ടി കേസ് വാദിക്കുന്നതിൽ നിന്ന് മുതിർന്ന അഭിഭാഷകൻ വി. ഗിരിയെ മാറ്റും. സി.പി.എം കേന്ദ്ര നേതൃത്വത്തിെൻറ ഇടപെടലിനെ തുടർന്നാണിത്. ഗിരിയെ കേസ് വാദിക്കുന്നതിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം സർക്കാർ ഉടൻ കൈക്കൊള്ളും. ഹാദിയ കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചപ്പോൾ സംസ്ഥാനസർക്കാറിെൻറ നിലപാടിന് കടക വിരുദ്ധമായി, എൻ.െഎ.എ രേഖകൾ കൂടി കോടതി പരിഗണിക്കണമെന്ന് വി. ഗിരി പറഞ്ഞിരുന്നു.
അഭിഭാഷകെൻറ നിലപാട് വിവാദമായതോടെയാണ് സി.പി.എം കേന്ദ്ര നേതൃത്വം വിഷയം ചർച്ച ചെയ്തത്. ഹാദിയ കേസിൽ ഗിരിയുടെ നിലപാട് തുടക്കം മുതൽ സർക്കാർ നിലപാട് അട്ടിമറിക്കുന്നതായിരുെന്നന്ന് കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം അവൈലബിൾ പി.ബി വിലയിരുത്തി. കേസിലുണ്ടായ തെറ്റ് തിരുത്തണമെന്ന് കേരളഘടകത്തെയും മുഖ്യമന്ത്രിയെയും ധരിപ്പിച്ചു. ഗിരിയുടെ നിലപാടിൽ കടുത്ത അതൃപ്തിയുണ്ടെന്ന് സംസ്ഥാനനേതൃത്വവും കേന്ദ്രനേതൃത്വത്തെ അറിയിച്ചു.
കേസ് എൻ.െഎ.എക്ക് കൈമാറേണ്ടതില്ലെന്ന സത്യവാങ്മൂലം സംസ്ഥാനം സുപ്രീംകോടതിയിൽ നൽകിയിരുന്നു. സംസ്ഥാന പൊലീസിെൻറ അന്വേഷണപരിധിക്ക് പുറത്ത് നിൽക്കുന്ന ഒരു കേസ് എൻ.െഎ.എക്ക് കൈമാറാമെന്ന് നിഷ്കർഷിക്കുന്ന ദേശീയസുരക്ഷ നിയമത്തിലെ ആറാം വകുപ്പിൽ ഇൗ കേസ് ഉൾപ്പെടില്ലെന്ന് കേരള പൊലീസിെൻറ അന്വേഷണത്തിൽ തെളിെഞ്ഞന്നാണ് സംസ്ഥാനം ഇതിൽ വ്യക്തമാക്കിയത്. സുപ്രീംകോടതി എൻ.െഎ.എ അന്വേഷണത്തിന് നിർേദശിച്ചപ്പോഴും പൊലീസ് അന്വേഷണം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കേരളം എതിർപ്പ് പ്രകടിപ്പിച്ചു. സംസ്ഥാന നിലപാട് വ്യക്തമായിരിക്കെയാണ് നവംബർ 27ന് സംസ്ഥാനത്തിനുവേണ്ടി വി. ഗിരി വിവാദപ്രസ്താവന നടത്തിയത്.
പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഗിരിക്കെതിരെ പരസ്യമായി രംഗത്തുവന്നു. സർക്കാർ നിലപാടിന് വിരുദ്ധമായി സംസ്ഥാനത്തിെൻറ അഭിഭാഷകൻ നിലപാട് സ്വീകരിച്ചത് ഉടൻ തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.