ഹാദിയ കേസ്: എൻ.ഐ.എ അന്വേഷണം തൃപ്തികരമല്ലെന്ന് എം.എസ്.എഫ്
text_fieldsകോഴിക്കോട്: ഹാദിയ കേസിൽ എൻ.ഐ.എ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ്പ്രസിഡൻറ് അഡ്വ. ഫാത്തിമ തഹ്ലിയ. ഹാദിയക്ക് നീതി നടപ്പാക്കാൻ ക്രൈംബ്രാഞ്ചിനു കീഴിൽ സത്യസന്ധനായ ഉദ്യോഗസ്ഥനെവെച്ച് അന്വേഷണം നടത്തണം. സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്ന് എൻ.ഐ.എ കേസ് ഏറ്റെടുക്കുന്നതിനു കാരണം സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാടാണ്. വീട്ടുതടങ്കലിലായ ഹാദിയക്ക് സംരക്ഷണം നൽകുന്നതിലും സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുന്നു.
കഴിഞ്ഞദിവസം സംഘ്പരിവാർ നേതാവ് രാഹുൽ ഈശ്വർ ഹാദിയയുടെ വീട് സന്ദർശിച്ചതിൽനിന്ന് ഇത് വ്യക്തമാണ്. മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരും ഹാദിയയെ സന്ദർശിക്കാൻ അനുമതി ചോദിച്ചപ്പോൾ നിഷേധിക്കുകയും രാഹുൽ ഈശ്വറിന് മാത്രം അനുമതി നൽകുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിനും സംരക്ഷണത്തിനും സർക്കാർ മുന്നിട്ടിറങ്ങണമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.