ഹാദിയയെ അടച്ചിട്ട കോടതിയിൽ ഹാജരാക്കാൻ പിതാവ് വീണ്ടും സുപ്രീംകോടതിയിൽ
text_fieldsന്യൂഡല്‍ഹി: ഈ മാസം 27-ന് ഹാദിയയെ അടച്ചിട്ട കോടതിയിൽ ഹാജരാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് പിതാവ് അശോകൻ സുപ്രീംകോടതിയിൽ പുതിയ അപേക്ഷ നൽകി.‘ഇന്ത്യാടുഡേ’ ചാനൽ പോപുലർ ഫ്രണ്ടിനെതിരെ നടത്തിയ ഒളികാമറ ഒാപറേഷെൻറയും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് അശോകെൻറ പുതിയ അേപക്ഷ.
ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയിൽ രേഖപ്പെടുത്തണമെന്ന അശോകെൻറയും എൻ.ഐ.എയുടെയും വാദം സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. ഹേബിയസ് കോർപസ് ഹരജിയിൽ അടച്ചിട്ട കോടതി മുറിയിലല്ല, തുറന്ന കോടതി മുറിയിലാണ് ഹാജരാക്കേണ്ടതെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആവശ്യം തള്ളിയത്.ഹാദിയയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ശഫിൻ ജഹാൻ സമർപ്പിച്ച ഹരജിയിലാണ് നിലപാട് അറിയാൻ നേരിട്ട് അവരെ ഹാജരാക്കാൻ സുപ്രീംകോടതി അശോകനോട് നിർദേശിച്ചത്.
കുടുംബത്തിെൻറ സുരക്ഷയും സ്വകാര്യതയും കണക്കിലെടുക്കണമെന്ന് അശോകെൻറ പുതിയ അപേക്ഷയിൽ പറയുന്നു. മതപരിവര്‍ത്തന, തീവ്രവാദ പ്രശ്‌നങ്ങളടങ്ങുന്ന കേസാണിതെന്നും സൈനബയോടും സത്യസരണി നടത്തിപ്പുകാരോടും ഹാജരാകാന്‍ നിര്‍ദേശിക്കണമെന്നും അപേക്ഷയിലുണ്ട്. ഹാദിയ കേസിൽ കോടതിയലക്ഷ്യം ആരോപിച്ച് എൻ.െഎ.എക്കും കേന്ദ്ര വനിത കമീഷനുമെതിരെ ശഫിൻ ജഹാൻ പുതിയ അപേക്ഷ സമർപ്പിച്ചതിന് പിറകെയാണ് അശോകെൻറ അപേക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.