ഹാദിയ കേസ്; എന്‍.ഐ.എ നിയമോപദേശം തേടി
text_fieldsകൊച്ചി: ഹാദിയ കേസ് അന്വേഷണം ഏറ്റെടുക്കുന്നതിന് മുന്നോടിയായി എൻ.ഐ.എ (ദേശീയ അന്വേഷണ ഏജന്‍സി) നിയമോപദേശം തേടി. അന്വേഷണം ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചുള്ള സുപ്രീംകോടതി ഉത്തരവിെൻറ പകര്‍പ്പ് വ്യാഴാഴ്ച ലഭിച്ചതിന് പിന്നാലെയാണ് എന്‍.ഐ.എയുടെ നടപടി. നിയമോപദേശം ലഭിക്കുന്ന മുറക്ക് ഈ ആഴ്ചയോ അടുത്ത ആഴ്ച ആദ്യമോ അന്വേഷണം ഏറ്റെടുക്കാനാവുമെന്ന് എന്‍.ഐ.എ അധികൃതര്‍ വ്യക്തമാക്കി. അന്വേഷണം ഏറ്റെടുക്കുന്നതിെൻറ ഭാഗമായി എന്‍.ഐ.എ സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്ന് കേസിെൻറ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
കേസ് ഡയറി അടക്കം കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ലഭ്യമാക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അഖില എന്ന ഹാദിയയുടെ പിതാവ് അശോകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റീ രജിസ്റ്റര്‍ ചെയ്താവും അന്വേഷണത്തിന് തുടക്കം കുറിക്കുക.
ആദ്യം കേരള പൊലീസ് ആക്ടിലെ 57ാം വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ പിന്നീട് പൊലീസ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ , 295 എ, 107 വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതായും എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. വിവാഹം റദ്ദാക്കിയ ഹൈകോടതി ഉത്തരവിനെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന് നല്കിയ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതി എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടത്. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആര്.വി. രവീന്ദ്രെൻറ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കാനാണ് സുപ്രീംകോടതി എന്‍.ഐ.എക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യു.എ.പി.എ പ്രകാരമുള്ള കേസ് അല്ലാത്തതിനാൽ സാധാരണ അന്വേഷണമാവും ഇതിൽ നടക്കുകയെന്ന് എൻ.ഐ.എ കൊച്ചി യൂനിറ്റ് എസ്.പി ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.