ഹാദിയ കേസിൽ നിമിഷയുടെ അമ്മ സുപ്രീംകോടതിയിൽ കക്ഷി ചേരും
text_fieldsതിരുവനന്തപുരം: കേരളത്തിലെ നിർബന്ധിത മതപരിവർത്തനങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദു സുപ്രീംകോടതിയിൽ ഹരജി നൽകി.
മതംമാറിയ ശേഷം നിമിഷ അഫ്ഗാനിസ്ഥാനിലേക്ക് കടെന്നന്നാണ് തിരുവനന്തപുരം മണക്കാട് സ്വദേശിനിയായ ബിന്ദു പറയുന്നത്. നിമിഷയെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കിയതാണെന്നും കേസ് എൻ.ഐ.എ അന്വേഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
കേരളത്തിലെ മതപരിവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും മതം മാറിയവർ രാജ്യം വിട്ടതിനെ കുറിച്ച് എൻ.ഐ.എ, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), ഐ.ബി എന്നീ ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിൽ നടന്ന നിർബന്ധിത മതപരിവർത്തനങ്ങൾക്ക് സമാനതകളുണ്ട്. കേരളം ഐ.എസിെൻറയും ജിഹാദിെൻറയും താവളമാണെന്നും ഹരജിയിൽ പറയുന്നു.
ഹാദിയ കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ, ഈ ഹരജിയും കോടതി പരിഗണിച്ചേക്കും. ഹാദിയ കേസിൽ എൻ.ഐ.എ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിന്ദുവിെൻറ ഹരജി. അതോടൊപ്പം കേരളത്തിൽനിന്നുള്ള നാല് ഹൈകോടതി അഭിഭാഷകർ ഹാദിയ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.