ഹാദിയ കേസ് ഇന്ന്; ഇരുഭാഗത്തും പ്രമുഖ അഭിഭാഷകർ
text_fieldsന്യൂഡൽഹി: സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ച് തന്നെ വിവാഹം ചെയ്ത കോട്ടയം വൈക്കം ടി.വി പുരം ദേവികൃപയിലെ ഹാദിയയെ വീട്ടുതടങ്കലിൽനിന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ചന്ദനത്തോപ്പ് ചിറയിൽ പുത്തൻവീട്ടിലെ ശഫിൻ ജഹാൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും അടങ്ങുന്ന ബെഞ്ച് മുമ്പാകെ വരുന്ന കേസിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരാണ് ഇരുകൂട്ടർക്കും ഹാജരാവുക. ശഫിൻ ജഹാനു വേണ്ടി പ്രമുഖ അഭിഭാഷകരായ അഡ്വ. കപിൽ സിബൽ, അഡ്വ. ഇന്ദിര ജയ്സിങ് എന്നിവരും ഹാദിയയുടെ പിതാവിന് വേണ്ടി മുൻ അറ്റോണി ജനറൽ മുകുൽ രോഹതഗിയും ഹാജരാകും.
ഹാദിയയുടെ ഇഷ്ടമറിയാൻ സുപ്രീംകോടതിയിൽ ഹാജരാക്കാൻ കേരള പൊലീസിന് നിർദേശം നൽകണമെന്നും അന്തിമ വിധിവരെ കേരള ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്നും അഡ്വ. പല്ലവി പ്രതാപ്, ഹാരിസ് ബീരാൻ എന്നിവർ മുഖേന സമർപ്പിച്ച പ്രത്യേകാനുമതി ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വധുവിെൻറ പിതാവിെൻറ അനുമതിയില്ലാെത രണ്ട് മുസ്ലിംകൾ തമ്മിലുള്ള വിവാഹം സാധുവാകില്ലെന്നും ഇവിടെ ഹാദിയയുടെ പിതാവായ അശോകെൻറ സമ്മതമില്ലാത്തതിനാൽ വിവാഹം സാധുവാകില്ലെന്നുമുള്ള ഹൈകോടതി നിലപാട് ഭരണഘടനവിരുദ്ധവും യുക്തിരഹിതവുമാണ്. ഇത് മുസ്ലിം വ്യക്തി നിയമത്തിന് എതിരാണെന്ന് മുമ്പ് പല വിധികളിൽ സുപ്രീംകോടതി വ്യക്തമാക്കിയതാണ് -ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.