Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 9:03 PM GMT Updated On
date_range 2 Nov 2017 9:03 PM GMTഹാദിയ കേസ്: പോപുലർ ഫ്രണ്ട് വനിത നേതാവിനെ ചോദ്യം ചെയ്തു
text_fieldsbookmark_border
കൊച്ചി: ഹാദിയ കേസിൽ പോപുലർ ഫ്രണ്ട് വനിത വിഭാഗം നേതാവ് എ.എസ്. സൈനബയെ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) ചോദ്യം ചെയ്തു. ദിവസങ്ങൾക്കുമുമ്പാണ് കേസിെൻറ വിവരങ്ങൾ സൈനബയിൽനിന്ന് ശേഖരിച്ചതെന്ന് എൻ.െഎ.എ കൊച്ചി യൂനിറ്റ് അധികൃതർ വ്യക്തമാക്കി. എന്നാൽ, കഴിഞ്ഞദിവസം ചാനൽ നടത്തിയ ഒളികാമറ ഒാപറേഷനുമായി ബന്ധപ്പെട്ട് ഒരുവിധ ചോദ്യം ചെയ്യലും നടന്നിട്ടില്ല.
ഹാദിയ കേസിൽ മാത്രമാണ് അന്വേഷണമെന്നും കൂടുതൽ വ്യക്തതക്ക് വീണ്ടും മൊഴിയെടുക്കുമെന്നും എൻ.െഎ.എ അധികൃതർ പറഞ്ഞു. ഹാദിയയുടെ മതം മാറ്റം, ഷഫിൻ ജഹാനുമായുള്ള വിവാഹം എന്നീ കാര്യങ്ങളാണ് ശേഖരിച്ചത്. കൂടുതൽ പേരിൽനിന്ന് മൊഴിയെടുക്കുമെന്നും ആരെയെങ്കിലും പ്രതിയാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും എൻ.െഎ.എ വ്യക്തമാക്കി.
അഖില എന്ന ഹാദിയയുടെ പിതാവ് അശോകൻ നേരത്തേ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ നൽകിയ കേസാണ് എൻ.െഎ.എ റീ രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത്. കേരള പൊലീസ് ആക്ടിലെ 57, െഎ.പി.സി153 എ, 295 എ, 107 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വിവാഹം റദ്ദാക്കിയ ഹൈകോടതി ഉത്തരവിനെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി കേസ് എൻ.െഎ.എക്ക് കൈമാറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story