ഹാദിയയുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റിയുടെ കലക്ടറേറ്റ് മാർച്ച്
text_fieldsകോട്ടയം: ഡോ. ഹാദിയയുടെ ജീവൻ രക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. എസ്.ഐ.ഒ, ജി.ഐ.ഒ പ്രവർത്തകരും പെങ്കടുത്തു. മനുഷ്യാവകാശപ്രവർത്തകൻ അഡ്വ. പി.എ. പൗരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ പോലും ഹാദിയക്ക് നിഷേധിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഭ്യസ്തവിദ്യയായ ഒരു സ്ത്രീക്ക് ഇടതുപക്ഷം ഭരിക്കുമ്പോഴും മാസങ്ങളായി വീട്ടുതടങ്കലിൽ കഴിയേണ്ടിവരുന്നത് പ്രതിഷേധാർഹമാണ്. രാജ്യത്തെ പൗരെൻറ വിശ്വാസവും ആരാധനയും അതിെൻറ പ്രബോധനവും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളാണ്. അതിനുള്ള സ്വാതന്ത്ര്യമാണ് ഹാദിയക്ക് നിഷേധിക്കപ്പെടുന്നത്. രാജ്യത്തെ ഫാഷിസ്റ്റുകൾ കുടിയേറ്റക്കാരാണ്. അവരോട് ഘർവാപസി പ്രഖ്യാപിക്കാൻ രാജ്യത്തെ ജനങ്ങൾക്ക് സാധിക്കണമെന്നും പി.എ. പൗരൻ പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ് അധ്യക്ഷതവഹിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. ശുഹൈബ്്, ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ്, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ഷിഹാബ് കാസിം, തൻസീന അഷ്ഫാഖ്, അർഷദ് പി. അശ്റഫ് എന്നിവർ സംസാരിച്ചു. മാർച്ച് കലക്ടറേറ്റ് കവാടത്തിൽ പൊലീസ് തടഞ്ഞു. എട്ടുപ്രവർത്തകരെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.