ഡോക്ടറെ കൂട്ടി ഹാദിയയെ കാണണമെന്ന് വനിത കമീഷൻ
text_fieldsന്യൂഡൽഹി: ഡോക്ടറുമായി ഹാദിയയെ കാണാൻ തങ്ങൾക്ക് അനുമതി നൽകണമെന്ന് കേരള വനിത കമീഷൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കമീഷൻ അഭിഭാഷകൻ പി.വി. ദിനേശ് ഇൗ ആവശ്യമുന്നയിച്ച് സമർപ്പിച്ച അപേക്ഷ തിങ്കളാഴ്ച ശഫിൻ ജഹാെൻറ ഹരജിക്കൊപ്പം പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി, ആ സമയത്ത് കോടതിയിൽ വേണമെന്ന് അഡ്വ. ദിനേശിനോട് നിർദേശിച്ചു.
പിതാവിെൻറ കസ്റ്റഡിയിലുള്ള ഹാദിയയുടെ സുഖവിവരങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനിത കമീഷന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അഡ്വ. ദിനേശ് അറിയിച്ചു. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കോടതിയുടെ അനുവാദത്തോടെ യോഗ്യനായ ഡോക്ടറെയും കൂട്ടി ഹാദിയയെ സന്ദർശിക്കാൻ അനുമതി നൽകണം. കമീഷൻ സന്ദർശിച്ചശേഷം ഹാദിയയുടെ സുഖവിവരങ്ങളെ കുറിച്ച റിപ്പോർട്ട് മുദ്രവെച്ച കവറിൽ സുപ്രീംകോടതിക്ക് സമർപ്പിക്കാമെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.
ഹാദിയ കേസിലെ ലവ് ജിഹാദ് പ്രചാരണം അടിസ്ഥാനമാക്കി എൻ.െഎ.എ അന്വേഷണത്തിന് ഉത്തരവിട്ടത് ചോദ്യം ചെയ്ത അഡ്വ. ദുഷ്യന്ത് ദവെ, ബി.ജെ.പിയുടെ രണ്ട് പ്രമുഖ ന്യൂനപക്ഷ നേതാക്കൾ അന്യസമുദായത്തിൽനിന്ന് വിവാഹം കഴിച്ചതിനെ കുറിച്ച് എൻ.െഎ.എ അന്വേഷണത്തിന് ഉത്തരവിടുമോ എന്ന് ചോദിച്ചു.
അതേസമയം, ഇതുവരെ ഹാദിയ കേസിൽ സത്യവാങ്മൂലം സമർപ്പിക്കാതിരുന്ന കേരള സർക്കാർ ചൊവ്വാഴ്ച സത്യവാങ്മൂലം സമർപ്പിക്കാനെന്ന പേരിൽ കേസ് നീട്ടിവെക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, കോടതി അംഗീകരിച്ചില്ല. എൻ.െഎ.എ അന്വേഷണത്തിനെതിരായ ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ തങ്ങൾക്ക് സമയം വേണമെന്നും അതിന് ദീപാവലി കഴിയുന്നത് വരെ കേസ് നീട്ടിവെക്കണമെന്നുമാണ് കേരള സർക്കാർ അഭിഭാഷകൻ വി. ഗിരി ആവശ്യപ്പെട്ടത്. എന്നാൽ, ശഫിൻ ജഹാെൻറ അഭിഭാഷകൻ ഹാരിസ് ബീരാൻ ഇതിനെ എതിർത്തു. സർക്കാറിെൻറ ആവശ്യം അനുവദിക്കരുതെന്നും ഇനിയും കേസ് നീട്ടിവെക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. തുടർന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി, കേസ് നീട്ടിവെപിക്കാനുള്ള കേരള സർക്കാറിെൻറ അപേക്ഷ തള്ളുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെ ചീഫ് ജസ്റ്റിസും ജസ്റ്റിസ് എം.എം. ഖൻവിൽകറും ഹാദിയ കേസ് ആദ്യമായാണ് ചൊവ്വാഴ്ച കേട്ടത്. നേരത്തെ കേസ് പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആയിരുന്നു ബെഞ്ചിലെ മൂന്നാമൻ. ചീഫ് ജസ്റ്റിസിനെതിരെ പരസ്യവിമർശനം നടത്തിയതിന് ബാർ കൗൺസിൽ നോട്ടീസ് നൽകിയശേഷം ആദ്യമായി ചീഫ് ജസ്റ്റിസിന് മുന്നിൽ ദവെ നടത്തിയ വാദമായിരുന്നു ചൊവ്വാഴ്ചത്തേത്. വാദത്തിനിടയിൽ ശബ്ദമുയർത്തിയ ദവെയോട് ഇത്രയും ഉച്ചത്തിൽ സംസാരിച്ചാൽ തങ്ങൾക്ക് കേൾക്കാനാകില്ലെന്ന് ബെഞ്ച് പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.