ഹാദിയ കേസ്: സൈനബ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
text_fieldsന്യൂഡല്‍ഹി: ഹാദിയ കേസിൽ കക്ഷിചേർന്ന പോപ്പുലർ ഫ്രണ്ട് വനിത വിഭാഗം നേതാവ് എ.എസ്. സൈനബ സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചു. ഹാദിയയുടെ പിതാവ് അശോകന് പിന്നിൽ ഇസ്ലാം ഭയം പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികളാണെന്നും രാജ്യത്ത് നിലനില്‍ക്കുന്ന ഐക്യവും അഖണ്ഡതയും തകര്‍ത്ത് അധികാരം കൈക്കലാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇവർക്കുള്ളതെന്നും സൈനബ പറഞ്ഞു.
ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം ഏത് മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഹാദിയയുടെ മൗലികാവകാശമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം സംരക്ഷിക്കാനുള്ള സഹായം മാത്രമാണ് നല്‍കിയത്. താനോ സത്യസരണിയോ ഹാദിയയെ മതപരിവര്‍ത്തനം നടത്തിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിക്കുന്നവർക്ക് മതത്തെക്കുറിച്ച് പഠിപ്പിക്കുക മാത്രമാണ് സത്യസരണി ചെയ്യുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കേസിൽ കക്ഷിചേർന്ന ഹാദിയയും ഉടൻ സത്യവാങ്മൂലം സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.