ഹാദിയയുടെ മതംമാറ്റത്തിൽ സമ്മർദമില്ലെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsകൊച്ചി: മതം മാറ്റത്തിന് പിന്നില്‍ ഒരുസംഘടനയുെടയും നിർബന്ധമോ സമ്മര്‍ദമോ ഉണ്ടായിട്ടിെല്ലന്ന നിലപാടിൽ ഹാദിയ ഉറച്ചുനിൽക്കുന്നെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് എസ്.പി സംസ്ഥാന പൊലീസ് മേധാവിക്ക് ഇടക്കാല റിപ്പോര്‍ട്ട് നല്കി.
ഹാദിയയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന നിർബന്ധിത മതംമാറ്റം സംബന്ധിച്ച ആരോപണങ്ങള്‍ തള്ളുന്നതാണ് റിപ്പോർട്ട്. ദിവസങ്ങൾക്കുമുമ്പാണ് എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ്കുമാര്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് റിപ്പോർട്ട് കൈമാറിയത്. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ െപാലീസ് നൽകിയതും ഇതേ വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ടായിരുന്നു. സുപ്രീംകോടതിയില്‍ ഹാദിയ കേസ് നിർണായകഘട്ടത്തില്‍ എത്തിനിൽക്കെയാണ് നിർബന്ധിത മതംമാറ്റം ഉണ്ടായിട്ടില്ലെന്ന ഹാദിയയുടെ മൊഴിയടങ്ങുന്ന റിപ്പോർട്ട് സർക്കാറിന് മുന്നിൽ എത്തിയിട്ടുള്ളത്.
മതം മാറ്റാൻ ഒരുതരത്തിെല സമ്മർദവും ഉണ്ടായിട്ടില്ലെന്ന് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാദിയക്കുമേൽ തീവ്രവാദ സംഘടനകളുടെ സ്വാധീനമുണ്ടായെന്ന ആരോപണത്തിനും തെളിവ് ലഭിച്ചില്ല. സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതെന്നാണ് ഹാദിയ നൽകിയ മൊഴി. എന്തെങ്കിലും നേട്ടങ്ങൾ വാഗ്ദാനം ചെയ്ത് ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും പറയുന്നു.
മതം മാറ്റത്തിന് പിന്നിൽ സാമ്പത്തികസ്വാധീനം ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുന്നുണ്ട്. നിർബന്ധിത മതപരിവർത്തനം ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ആദ്യം കേസ് അന്വേഷിച്ച പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രനും നൽകിയിരുന്നത്. എന്നാൽ, ഹാദിയ ഷെഫിൻ ജഹാനെ വിവാഹം കഴിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. തുടർന്ന്, ഹൈകോടതി വിവാഹം റദ്ദാക്കി മാതാപിതാക്കൾക്കൊപ്പം വിടുകയായിരുന്നു. ഹാദിയയെ മോചിപ്പിക്കാനും വിട്ടുകിട്ടാനും ഭർത്താവ് ഷെഫിൻ ജഹാൻ നൽകിയ ഹരജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയ വിശദാംശങ്ങൾ സർക്കാർ കോടതിയെ അറിയിക്കാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.