ഹാദിയ ഡൽഹിയിലേക്ക് പുറപ്പെട്ടു
text_fieldsകോട്ടയം: പൊലീസ് ഒരുക്കിയ കനത്ത സുരക്ഷയിൽ സുപ്രീംകോടതിയിൽ ഹാജരാകാൻ വൈക്കം ടി.വി.പുരത്തെ വസതിയിൽനിന്നും ഹാദിയ ഡൽഹിക്ക് തിരിച്ചു. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ശനിയാഴ്ച്ച വൈകുന്നേരം 6.40 നുള്ള ടാറ്റ വിസ്താര വിമാനത്തിലായിരുന്നു യാത്ര.ഹാദിയക്കൊപ്പം പിതാവ് അശോകനും മാതാവ് പൊന്നമ്മയും സുരക്ഷ ഉദ്യോഗസ്ഥരുമടക്കം എട്ടുപേർ സംഘത്തിലുണ്ട്. കടുത്തുരുത്തി സി.െഎ കെ.പി. തോംസണിെൻറ നേതൃത്വത്തിൽ വൈക്കം എസ്.െഎ. രാജൻ, വെള്ളൂർ സ്റ്റേഷനിലെ എ.എസ്.െഎ തമ്പുരാൻ, വൈക്കം സ്റ്റേഷനിലെ വനിത എസ്.െഎ ഉഷാകുമാരി, വനിത കോൺസ്റ്റബിൾ തുളസി എന്നിവരും ഡൽഹിക്ക് പോയിട്ടുണ്ട്.
നേരത്തേ സുരക്ഷയുടെ ഭാഗമായി അഞ്ചുപൊലീസുകാരെ ഡൽഹിയിലേക്ക് അയച്ചിരുന്നു.ഡൽഹി പൊലീസിെൻറ സുരക്ഷയും സംസ്ഥാന പൊലീസ് മേധവി നേരത്തെ തേടിയിരുന്നു. ശനിയാഴ്ച ഉച്ചക്ക് 1.50ന് ടി.വി.പുരത്തുനിന്നും നാല് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ റോഡുമാർഗമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയത്. ഗതാഗതക്കുരുക്കിൽപ്പെടാതിരിക്കാൻ വഴിയിലും സുരക്ഷ ശക്തമാക്കിയിരുന്നു. വീടിനുചുറ്റും 100ലധികം പൊലസുകാരെ വിന്യസിച്ചിരുന്നു. വൈക്കത്തെ വീടും സമീപ പ്രദേശങ്ങളും രണ്ടുദിവസമായി പൊലീസ് വലയത്തിലായിരുന്നു. മാധ്യമ പ്രവർത്തകർക്കും അടുത്ത ബന്ധുക്കൾക്കുപോലും പ്രവേശനം നിഷേധിച്ചായിരുന്നു സുരക്ഷ. വൈക്കം ഡിവൈ.എസ്.പിക്കായിരുന്നു സുരക്ഷ ചുമതല.
മാധ്യമ പ്രവർത്തകരെ പുർണമായും അകറ്റി നിർത്തി ശനിയാഴ്ച്ച ഉച്ചക്ക് 12.40ന് ഡി.വൈ.എസ്.പി എസ്. സുഭാഷിെൻറ നേതൃത്വത്തിൽ നാല് പൊലീസ് വാഹനങ്ങൾ വീടിനോട് േചർത്ത് നിർത്തിയശേഷം പിതാവുമായി ഒന്നരമണിക്കൂർ ചർച്ച ചെയ്ത ശേഷമായിരുന്നു 1.50ന് ഹാദിയയെ വാഹനത്തിൽ കയറ്റിയത്. തുടർന്ന് മാതാപിതാക്കളെയും ഇതേവാഹനത്തിൽ കയറ്റി. ഇൗസമയത്തും മാധ്യമപ്രവർത്തകരെ അകറ്റിനിർത്താൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു. മാസങ്ങളുടെ കാത്തിരിപ്പിനുശേഷം പുറത്തിറങ്ങുന്ന ഹാദിയ എന്തുപറയുമെന്നറിയാൻ ദേശീയമാധ്യമങ്ങളടക്കം വൻമാധ്യമപട രാവിലെ മുതൽ വീടിനുമുന്നിൽ നിലയുറപ്പിച്ചിരുന്നു. അതിനാൽ മാധ്യമങ്ങളുമായി സംസാരിക്കുന്നതടക്കമുള്ള സാഹചര്യം ഒഴിവാക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചെങ്കിലും വിമാനത്താവളത്തിൽ ഹാദിയ പറയാനുള്ളത് തുറന്നടിച്ചത് പൊലീസിനും തിരിച്ചടിയായി. ആലുവ പൊലീസിെൻറ അശ്രദ്ധയാണ് ഇതിന് കാരണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തി.
മുൻകൂട്ടി സുരക്ഷ ഒരുക്കിയിട്ടും മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ ഹാദിയക്ക് അവസരമൊരുക്കിയത് ഉചിതമായില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. യാത്രക്കിടെ സംഘർഷം ഉണ്ടായേക്കുമെന്ന ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പഴുതടച്ചുള്ള സുരക്ഷയാണ് തയറാക്കിയതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ള നൂറുകണക്കിന് െപാലീസുകാരാണ് വീടിനും പരിസരത്തും സുരക്ഷക്കായി കാവൽനിന്നത്. മാതാപിതാക്കൾെക്കാപ്പം പുറത്തിറങ്ങിയ ഹാദിയയെ വാഹനത്തിൽകയറ്റി പുറത്തേക്ക് ഇറങ്ങിയപ്പോൾ മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ മാറ്റിനിർത്തി വഴിയൊരുക്കിയതും പൊലീസായിരുന്നു. ഹാദിയ- ഷെഫിൻ വിവാഹം റദ്ദാക്കി പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടാൻ കേരള ഹൈകോടതി ഉത്തരവിട്ടതോടെയാണ് കേസ് സുപ്രീംകോടതിയിൽ എത്തിയത്. ഹാദിയയേ വീട്ടുകാർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും കോടതിയിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ഷെഫിനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.