ഹാദിയ സന്തോഷവതി; ഉടൻ മാധ്യമങ്ങളെ കാണില്ലെന്ന് കോളജ് പ്രിൻസിപ്പൽ
text_fieldsകോയമ്പത്തൂർ: മാധ്യമങ്ങളെ കാണാൻ ഹാദിയ ആഗ്രഹിക്കുന്നില്ലെന്ന് സേലം ശിവരാജ് ഹോമിയോപതിക് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജി. കണ്ണൻ. രണ്ട് ദിവസത്തിനുശേഷം മാധ്യമങ്ങളെ കാണുമെന്ന് ഹാദിയ നേരത്തെ അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച കോളജിലെത്തിയ മാധ്യമ പ്രവർത്തകരോടാണ് പ്രിൻസിപ്പൽ ഇങ്ങനെ പറഞ്ഞത്.
കോളജിൽ ഹാദിയയുടെ വാർത്തസമ്മേളനം നടത്താൻ ഉദ്ദേശിക്കുന്നില്ല. മാധ്യമ പ്രവർത്തകർ നിരന്തരം കോളജിലെത്തിയാൽ ദൈനംദിന പ്രവർത്തനങ്ങളിൽ അധികൃതർക്ക് ശ്രദ്ധിക്കാൻ കഴിയില്ല. അതിനാൽ മാധ്യമങ്ങൾ സഹകരിക്കണം. 300ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇവരുടെ രക്ഷിതാക്കളോ ബന്ധുക്കളോ നിരന്തരം മക്കളെ കാണാൻ വന്നാൽപോലും അനുവദിക്കാറില്ല.
നേരത്തെ തെൻറ ഫോണുപയോഗിച്ച് ഹാദിയ ഭർത്താവ് ഷഫിൻ ജഹാനോടും മാതാപിതാക്കേളാടും സംസാരിച്ചിരുന്നു. പഠനത്തിനാണ് ഹാദിയ കോളജിലെത്തിയത്. ഇതിനുള്ള മുഴുവൻ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹാദിയയെ കാണാൻ ഒരു അഭിഭാഷകൻ എത്തിയിരുന്നെങ്കിലും അനുമതി നൽകിയില്ല. മാധ്യമങ്ങളെ കാണാൻ കോളജധികൃതർ തടസ്സം നിൽക്കുകയാണോയെന്ന ചോദ്യത്തിന് ഹാദിയക്ക് താൽപര്യമില്ലാത്തതാണ് കാരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കേരളത്തിൽനിന്ന് നിരവധി മാധ്യമ പ്രവർത്തകർ ചൊവ്വാഴ്ച കോളജിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.