പൊലീസിെൻറ നാടകീയതക്കിടയിൽ ശാന്തതയോടെ ഹാദിയ
text_fieldsന്യൂഡൽഹി: െപാലീസ് സൃഷ്ടിച്ച നാടകീയതക്കിടയിൽ ഹാദിയ ശനിയാഴ്ച രാത്രി 11ന് കേരള ഹൗസിൽ എത്തിയത് വളരെ ശാന്തയായി. കൊച്ചിയിൽനിന്ന് വിമാനത്തിൽ കയറിയതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ അവരെ അനുവദിച്ചിരുന്നില്ല. ഹാദിയയുടെ വിമാനത്തിൽ കയറിയ രണ്ട് ഇംഗ്ലീഷ് ചാനലുകളുടെ റിപ്പോർട്ടർമാരോടും സംസാരിക്കാനായില്ല. അടുത്തുചെന്ന രണ്ട് വനിത മലയാളി മാധ്യമപ്രവർത്തകേരാടും െപാലീസ് വിലക്കിയിട്ടുണ്ടെന്നും സംസാരിക്കുന്നില്ലെന്നും അവർ ആംഗ്യം കാണിച്ചു.
രാത്രി 9.45ഒാടെ വിമാനമിറങ്ങിയശേഷം ഇവരിലൊരാൾ ഒരുതവണ കൂടി ഹാദിയയുമായി സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ, പിതാവ് അശോകൻ ഇടപെട്ട് സംസാരിക്കേണ്ടെന്ന് പറഞ്ഞു. വിമാനത്താവളത്തിനു പുറത്താകെട്ട ഒരു ഗേറ്റിനു മുമ്പിൽ െപാലീസുകാരെ വിന്യസിച്ച് മാധ്യമപ്രവർത്തകരെ അവിടെ കാത്തു നിർത്തിച്ച് മറ്റൊരു ഗേറ്റിലൂടെയാണ് അവരെ വാഹനത്തിലേക്ക് കയറ്റിയത്. ഒരു വാഹനത്തിൽ അശോകനും ഭാര്യയും മറ്റൊരു വാഹനത്തിൽ ഹാദിയയെയും അകമ്പടിയായുണ്ടായിരുന്ന രണ്ട് വനിത െപാലീസുകാരെയും കയറ്റി െപാലീസ് നേരെ കേരള ഹൗസിലേക്ക് തിരിച്ചു. വിമാനത്താവളത്തിലെപോലെ കേരള ഹൗസിനു മുമ്പിലെ ഗേറ്റിൽ ഹാദിയ വരുന്നെന്ന പ്രതീതി സൃഷ്ടിച്ച് ദേശീയ മാധ്യമങ്ങളെ ഒന്നടങ്കം അങ്ങോട്ടാകർഷിച്ചു. അധികമാർക്കും അറിയാത്ത കേരള ഹൗസിെൻറ പിറകിലെ ഗേറ്റിൽ നിരവധി തവണ െപാലീസ് റോന്തുചുറ്റുന്നതുകണ്ട് ഒരു ചാനലുകാരൻ കാമറയുമായി അവിടെ നിലയുറപ്പിച്ചു. കേരള ഹൗസിലാകെട്ട ജീവനക്കാരും താമസക്കാരും കാൻറീനിൽ രാത്രി ഭക്ഷണം കഴിക്കാനായി വന്ന് ഹാദിയയെ കാണാനായി കാത്തുനിൽക്കുന്ന ഏതാനും പേരും. ഉച്ചയോടെ കേരള ഹൗസിെൻറ നിയന്ത്രണം െപാലീസ് ഏറ്റെടുത്തിരുന്നുവെങ്കിലും രാത്രിഭക്ഷണം കഴിക്കാൻ കാൻറീനിലെത്തുന്നവരെ വിലക്കിയിരുന്നില്ല.
മുന്നിലെ ഗേറ്റിലേക്ക് ൈസറൺ മുഴക്കി വന്ന െപാലീസ് വാഹനത്തിന് പിറകിലായി വന്ന വാഹനത്തിൽ അശോകനൊപ്പം തല മറച്ചിരിക്കുന്നത് ഹാദിയയാണെന്ന് തെറ്റിദ്ധരിച്ച് ചിത്രീകരിക്കാൻ തിക്കും തിരക്കും കൂട്ടുന്നതിനിടയിൽ അവർ കയറിയ വെളുത്ത വാഹനം പിറകിലെ ഗേറ്റിലൂടെ കേരള ഹൗസിെൻറ പ്രധാന കവാടത്തിൽ കൊണ്ടുവന്നു നിർത്തി. അപ്പോൾ രാത്രി 11 മണിയായിരുന്നു. ആദ്യമെത്തിയ വാഹനം മുന്നോട്ടുനീക്കി ഇടതും വലതുമുള്ള വനിതാ െപാലീസുകാർക്കൊപ്പം കാറിൽനിന്ന് ഇറങ്ങിയ ഹാദിയ, തന്നെ കാണാൻ പ്രധാനകവാടത്തിൽ കാത്തുനിൽക്കുന്നവരെ നോക്കി ശാന്തയായി ഒരു നിമിഷം നിന്നു. അധികം വൈകാതെ എല്ലാവരെയും നോക്കി കൂടെയുള്ള രണ്ട് വനിതാ െപാലീസുകാർക്കൊപ്പം കേരള ഹൗസിെൻറ താഴെ നിലയിൽ പ്രത്യേകമൊരുക്കിയ മുറിയിലേക്ക് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.