Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 8:43 PM IST Updated On
date_range 7 Nov 2017 8:53 PM ISTഹാദിയയെ കാണാനെത്തിയ മെഡിക്കൽ സംഘത്തെ പൊലീസ് തടഞ്ഞു
text_fieldsbookmark_border
കോട്ടയം: മതം മാറി വിവാഹം കഴിച്ചതിനെ തുടർന്ന് വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയെ കാണാനെത്തിയ മെഡിക്കൽ സംഘത്തെ പൊലീസ് തടഞ്ഞു. സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നിവരുടെ നേതൃത്വത്തിലെത്തിയ മെഡിക്കൽ സംഘത്തെയാണ് പൊലീസ് തടഞ്ഞത്.
ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ സംയുക്ത കലക്ടറേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. മാർച്ചിന് ശേഷമാണ് പ്രവർത്തകർക്കൊപ്പം മെഡിക്കൽ സംഘം ഹാദിയയുടെ വീട്ടിൽ എത്തിയത്.
ഹാദിയക്ക് വൈദ്യസഹായങ്ങള്‍ ലഭ്യമാക്കുക, അവരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക, ഹാദിയക്ക് ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നിവർ മാർച്ച് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story