‘ഘർവാപസി’ക്ക് നിർബന്ധിച്ചുവെന്ന് ഹാദിയ
text_fieldsസേലം: പൊലീസ് രക്ഷണത്തിൽ വീട്ടിൽ കഴിയവെ ഹിന്ദു മതത്തിലേക്ക് മടങ്ങാൻ ശിവശക്തി യോഗസെൻററിൽ നിന്നെത്തിയവർ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഹാദിയ. സുപ്രീം
കോടതി നിർദേശപ്രകാരം ഹോമിയോ പഠനം പൂർത്തിയാക്കാൻ സേലത്തെ കോളജിൽ തിരിച്ചെത്തിയ ഹാദിയ മാധ്യമ പ്രവർത്തകരോടാണ്െഞട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
കൗൺസലിങ്ങിനെന്ന പേരിൽ ശിവശക്തി യോഗസെൻററിൽനിന്ന് നിരന്തരം വീട്ടിലെത്തിയവരാണ് സനാതന ധർമ സംഘത്തിലേക്ക് മടങ്ങാൻ വല്ലാതെ പീഡിപ്പിച്ചത്. പത്രസമ്മേളനം നടത്തി ആ വിവരം പ്രഖ്യാപിക്കാനും അവർ നിർബന്ധിച്ചു. എന്നാൽ, അവർ ആരൊക്കെയാണെന്ന് തനിക്കറിയില്ലെന്ന് ഹാദിയ പറഞ്ഞു. സംസ്ഥാന വനിത കമീഷന് പോലും പ്രവേശനാനുമതി നിഷേധിച്ച വീട്ടിലാണ് ശിവശക്തി യോഗസെൻററിൽനിന്നുള്ളവർ സ്ഥിരമായി വന്നതായി ഹാദിയയുടെ വെളിപ്പെടുത്തൽ.
ആദ്യമായി ശഫിൻ ജഹാനെ കാണാൻതന്നെയാണ് ആഗ്രഹം. ശഫിൻ എെൻറ ഭർത്താവാണ്. അങ്ങനെ അല്ലെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല. ശഫിനെ ഫോണിൽ ബന്ധപ്പെടാൻ ചൊവ്വാഴ്ച തന്നെ ശ്രമിച്ചിരുന്നു. കിട്ടിയില്ല. അദ്ദേഹവുമായി സാധ്യമായത്ര വേഗത്തിൽ സംസാരിക്കാനാണിഷ്ടം. കോളജിൽ ശഫിന് ഏത് രീതിയിൽ പ്രവേശിക്കാനാവുമെന്ന് തനിക്കറിയില്ലെന്നും ഹാദിയ തുടർന്നു. മാതാപിതാക്കൾക്ക് കോളജിൽ വന്നു കാണാൻ അനുമതിയുണ്ടെന്നും കഴിഞ്ഞ ആറു മാസമായി താനവരുടെ കൂടെയാണ് കഴിഞ്ഞതെന്നും ഹാദിയ ചൂണ്ടിക്കാട്ടി.
തെൻറ മാനസികനില ശരിയല്ലെന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളൂ. ആരുടെയും മാനസിക നില പരിശോധിക്കാൻ ഇവിടെ സംവിധാനങ്ങളുണ്ട്. അത് ആർക്ക് എപ്പോൾ വേണമെങ്കിലുമാവാം -ഹാദിയ വ്യക്തമാക്കി.
ഹൗസ് സർജൻസി പൂർത്തിയാക്കാനാണ് ഇവിടെ വന്നിരിക്കുന്നതെന്നും കോളജിലും ഹോസ്റ്റലിലും ഏത് തരം സുരക്ഷയാണ് ഒരുക്കുന്നതെന്ന കാര്യത്തിൽ തനിക്കൊന്നുമറിയില്ലെന്നും അവർ പറഞ്ഞു.
‘ഘർവാപസി’; ഹാദിയയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണം -സ്വാമി അഗ്നിവേശ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.