ഇഷ്ടപ്പെട്ടവരെ കാണാനുള്ള സ്വാതന്ത്ര്യം കിട്ടിയില്ലെന്ന് ഹാദിയ VIDEO
text_fieldsസേലം: സ്വാതന്ത്ര്യം കിട്ടിയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് ഹാദിയ. താൻ ഇന്നലെ എത്തിയിട്ടേയുള്ളൂവെന്നും എന്തൊക്കെ നിബന്ധനകളാണുള്ളതെന്ന് ഇപ്പോള്‍ അറിയില്ലെന്നും ഹാദിയ വ്യക്തമാക്കി. പഠിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ട്. തനിക്ക് പ്രിയപ്പെട്ടവരെ കാണുകയും സംസാരിക്കുകയും വേണമെന്നും ഹാദിയ പറഞ്ഞു. കോളജ് തടവറയാണോയെന്ന് രണ്ട് ദിവസത്തിന് ശേഷമെ പറയാനാകൂ. ശഫിൻ ജഹാനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല എന്നും ഹാദിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വീട്ടിൽ കഴിഞ്ഞ കാലത്ത് തന്നെ പഴയ വിശ്വാസത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ശ്രമം നടന്നിരുന്നു. ഇതിനായി ശിവശക്തി യോഗ സെന്‍ററിൽനിന്നു കൗൺസിലിങ്ങിനായി ചിലർ വന്നു. തിരിച്ചുവന്നുവെന്നു വ്യക്തമാക്കി വാർത്താസമ്മേളനം നടത്താൻ അവർ ആവശ്യപ്പെട്ടു. കൗൺസിലിങ്ങിന്‍റെ പേരിൽ മാനസികമായി പീഡിപ്പിച്ചുവെന്നും ഹാദിയ അറിയിച്ചു.
ഇന്ന് രാവിലെ എട്ടരയോടെയാണ് ഹാദിയ കോളജിലെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷമെ ഹാദിയക്ക് ഹൗസ് സർജൻസിയിലേക്ക് പ്രവേശിക്കാനാവൂ. അവിടെയത്തിയ മാധ്യമപ്രവർത്തകരോടാണ് ഹാദിയ സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.