ഹാദിയക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പിതാവിെൻറ അഭിഭാഷകൻ
text_fieldsന്യൂഡൽഹി: ഹാദിയക്ക് മാനസിക പ്രശ്നങ്ങളുമെന്ന് പിതാവ് അശോകെൻറ അഭിഭാഷൻ. മാനസിക സ്ഥിരത ഉള്ളതു പോലെയല്ല ഹാദിയ െപരുമാറുന്നത്. കുടംബാംഗങ്ങളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും അഭിഭാഷൻ പറഞ്ഞു. അശോകനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അഭിഭാഷകൻ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സ്വയം തീരുമാനമെടുക്കാൻ കഴിവില്ലാത്തവളാണ് ഹാദിയ എന്നായിരിക്കും കോടതിയിൽ അശോകൻ വാദിക്കുക എന്നതിെൻറ സൂചനയാണ് അഭിഭാഷകെൻറ പ്രതികരണം.
നേരത്തെ ഡൽഹിയിലേക്ക് വരുന്നതിനായി നെടുമ്പാശ്ശേരിയിലെത്തിയപ്പോൾ തനിക്ക് ഭർത്താവിനൊപ്പം പോകണമെന്ന് ഹാദിയ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞിരുന്നു. ഹാദിയയെ പരമാവധി പൊതു സമൂഹത്തിൽ നിന്ന് മാറ്റി നിർത്തുന്നതിെൻറ ഭാഗമായി വൻ സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹാദിയ താമസിക്കുന്ന കേരള ഹൗസിൽ നേരെത്ത റൂം ബുക്കു ചെയ്തവർക്കും ജീവനക്കാർക്കുമല്ലാതെ മറ്റാർക്കും പ്രവേശനമില്ല. ഹാദിയ താമസിക്കുന്ന താഴെ നിലയിൽ കേരള ഹൗസ് ജീവനക്കാർക്ക് മാത്രമേ പ്രവേശനമുള്ളൂ. ഭക്ഷണം ബുക്കുചെയ്തവർക്ക് പോലും രാവിലെ ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല.
ശനിയാഴ്ച രാത്രി 10 മണിക്ക് ഡൽഹി വിമാനത്താവളത്തിലെത്തിയ ഹാദിയയെ ശക്തമായ സുരക്ഷാവലയത്തിൽ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് കേരളാ ഹൗസിലെത്തിച്ചത്. കേരളാ ഹൗസിെൻറ പുറക് വശത്തു കൂടിയാണ് ഹാദിയയെ അകത്തേക്ക് കയറ്റിയത്. ഇന്ന് വൈകീട്ട് ഷെഫിൻ ജഹാനും ഡൽഹിയിലെത്തും. നാളെ മൂന്ന് മണിക്കാണ് ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.