പൊലീസ് വലയത്തിൽ ടി.വി പുരം ഗ്രാമം; വിധി കാതോർത്ത് നാട്ടുകാർ
text_fieldsവൈക്കം: ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കുന്നതിന് ടി.വി പുരം ഗ്രാമത്തിൽ പൊലീസ് ഒരുക്കിയത് മുെമ്പങ്ങും കാണാത്ത കനത്തസുരക്ഷ. ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ദേശീയ മാധ്യമങ്ങളിലേതുൾപ്പെടെ മാധ്യമപ്രവർത്തകരാൽ പ്രദേശം നിറഞ്ഞു. ഹാദിയക്ക് സുരക്ഷയൊരുക്കാൻ വൻ പൊലീസ് സംഘവും എത്തിയതോടെ ഗ്രാമീണരുടെ സഞ്ചാരംപോലും നഷ്ടമാകുമെന്ന തോന്നലുണ്ടായി.
ഉച്ചക്ക് 12.40ന് ഹാദിയയെ കൊണ്ടുപോകുന്നതിന് വൈക്കം ഡിവൈ.എസ്.പി സുഭാഷിെൻറ ആദ്യ വാഹനം വീടിെൻറ ഗേറ്റിനുള്ളിൽ പ്രവേശിച്ചു. ഇതോടെ, മാധ്യമപ്രവർത്തകരും നാട്ടുകാരും മതിലിന് മുകളിൽ സ്ഥാനംപിടിച്ചു. ഇതിനിടെ രണ്ടാമത്തെ പൊലീസ് വാഹനവും അകത്തേക്ക് കയറി. ആദ്യത്തെ വാഹനത്തോട് ചേർത്താണ് നിർത്തിയത്. പൊലീസ് വാഹനത്തിൽ ഹാദിയ കയറുന്നത് കാണാനും ചിത്രങ്ങളെടുക്കാനും മാധ്യമപ്രവർത്തകർ സർവസന്നാഹവുമായി കാത്തുനിന്നു.
ആകാംക്ഷക്ക് വിരാമമിട്ട് ഉച്ചക്ക് 1.50ന് ഹാദിയയും മാതാപിതാക്കളും വനിത പൊലീസ് ഉൾപ്പെടെ സുരക്ഷ ഉദ്യോഗസ്ഥരും പൊലീസ് വാഹനത്തിൽ കയറി. ഹാദിയയുമായി സംസാരിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകാതിരിക്കാൻ വാഹനത്തിെൻറ പിൻവശത്താണ് കയറ്റിയത്. റോഡിന് ഇരുവശവും പൊലീസ് കനത്ത സുരക്ഷയൊരുക്കി നടുവിലൂടെ ആദ്യത്തെ പൈലറ്റ് വാഹനവും പിന്നാലെ മറ്റു വാഹനങ്ങളും ഗേറ്റിന് പുറത്തേക്ക് കടന്നു. വൈക്കം മൂത്തേടത്തുകാവ് റോഡിലൂടെയാണ് വാഹനം നെടുമ്പാശ്ശേരിയിലേക്ക് പോയത്.
ജില്ല പൊലീസ് മേധാവി മുഹമ്മദ് റഫീഖ്, വൈക്കം ഡിവൈ.എസ്.പി സുഭാഷ്, കോട്ടയം സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സന്തോഷ്, വൈക്കം സി.ഐ ബിനു, വൈക്കം എസ്.ഐ ഷാഹിൽ, കടുത്തുരുത്തി, തലയോലപ്പറമ്പ്, വെള്ളൂർ എന്നീ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയത്. 27ന് സുപ്രീംകോടതി പരിഗണിക്കുന്ന കേസിെൻറ വിധിയെന്താകുമെന്ന കാത്തിരിപ്പിലാണ് ഗ്രാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.