ഹാദിയ മുസ്ലിമായി ജീവിക്കുന്നതിൽ എതിർപ്പില്ലെന്ന് പിതാവ്
text_fieldsകോട്ടയം: തന്‍റെ മകൾ മുസ്ലിമായി ജീവിക്കുന്നതിൽ എതിർപ്പില്ലെന്ന് ഹാദിയയുടെ പിതാവ് അശോകൻ. എന്നാൽ, ഷെഫിൻ ജഹാനുമായുള്ള വിവാഹം അംഗീകരിക്കാനാവില്ലെന്നും അശോകൻ പറഞ്ഞു.
‘ഷെഫിൻ ജഹാന്‍ തീവ്രവാദ നിലപാടുള്ളയാളാണ്. എന്‍റെ മകളെ അയാളുടെ ഭാര്യയായി കാണാൻ എനിക്കാവില്ല. മുസ്ലിമായി അവൾക്ക് എന്‍റെ വീട്ടിൽ കഴിയാം. മുസ്ലിം വിഭാഗത്തിൽ പെട്ട മറ്റൊരാളെ വിവാഹം ചെയ്യുന്നതിനും തടസ്സമില്ല. എന്നാൽ, ഷെഫിനുമായുള്ള കല്യാണം ഒരിക്കലും അംഗീകരിക്കാനാവില്ല’- അശോകൻ പറഞ്ഞു. ഷെഫിൻ ജഹാന്‍റെ തീവ്രവാദ ബന്ധം സംബന്ധിച്ച് തന്‍റെ പക്കൽ തെളിവുകളുണ്ട്. അത് കോടതിയിൽ സമർപ്പിക്കും. നിർദേശിച്ച തിയതിയിൽ ഹാദിയയെ കോടതിയിൽ ഹാജരാക്കുമെന്നും അശോകൻ പറഞ്ഞു.
മകളെ മാനസികമായി കിഡ്നാപ്പ് ചെയ്തിരിക്കുകയാണ്. പ്രശ്നത്തിന്‍റെ യഥാർഥ അവസ്ഥ ഇപ്പോഴും അവൾക്ക് മനസ്സിലായിട്ടില്ല. അവർ അവളെ മതം പഠിപ്പിക്കാൻ സിറിയയിലേക്ക് അയക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ , എന്തിനാണ് അവളെ സിറിയയിൽ പോവാൻ നിർബന്ധിക്കുന്നതെന്ന് അവൾക്കറിയില്ല. എൻ.ഐ.എ റിപ്പോർട്ടടക്കം കേസിലെ എല്ലാ ഘടകങ്ങളും കോടതി പരിഗണിക്കുമെന്നാണ് തന്‍റെ വിശ്വാസമെന്നും അശോകൻ പറഞ്ഞു.
നേരത്തെ രാഹുൽ ഇൗശ്വർ പുറത്തു വിട്ട വീഡിയോ സംബന്ധിച്ച ചോദ്യത്തിന് അവർ തന്‍റെ മകൾക്ക് കൗൺസലിങ് നൽകാൻ വന്നെന്നാണ് പറഞ്ഞിരുന്നതെന്നും വിഡിയോയിൽ പ റഞ്ഞ കാര്യങ്ങൾ അവളെ കൊണ്ട് പറഞ്ഞ് പറയിപ്പിച്ചാതായി സംശയമുണ്ടെന്നും അശോകൻ പറയുന്നു. പിതാവ് തന്നെ ഉപദ്രവിക്കുന്നതായി ഹാദിയ വീഡിയോയിൽ പറഞ്ഞിരുന്നു.തെൻ മകൾക്ക് പുറത്തിറങ്ങി ആളുകളെ കാണുന്നതിനോ, സംസാരിക്കുന്നതിനോ വിലക്കില്ല. പോലീസ് സുരക്ഷയിൽ അവൾക്ക് എവിടെ വേണമെങ്കിലും പോവാം. മറ്റുള്ളവരുമായി അവൾ സ്വയം സാസാരിക്കാത്തതാണ്. അതിന് താൻ എന്തു ചെയ്യാനാണെന്നും അശോകൻ ചോദിക്കുന്നു. എന്നാൽ സി.എൻ.എൻ ചാനലുകാർ ഹാദിയയെ കാണാൻ അനുവദിക്കണമെന്ന് പറഞ്ഞെങ്കിലും അശോകൻ അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.