ഹജ്ജ്: അപേക്ഷ ഫോറം വിതരണം ഒക്. 16 മുതൽ
text_fieldsകരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2019ലെ ഹജ്ജിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഒക്ടോബർ 16 മുതലാണ് അപേക്ഷ ഫോറം വിതരണം. നവംബർ അഞ്ചുവരെ അപേക്ഷിക്കാം. ഇക്കാര്യം ഉൾെപ്പടുത്തി ഹജ്ജ് ആക്ഷൻ പ്ലാൻ 12ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കും. ഇതിനുശേഷമേ നടപടി ആരംഭിക്കൂ.
അടുത്തവർഷം ആഗസ്റ്റ് ഒമ്പതിനാകും അറഫ ദിനം. ഇതിെൻറ അടിസ്ഥാനത്തിലാണ് തീയതികൾ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തുക. ഹജ്ജ് നറുക്കെടുപ്പ്, അവസരം ലഭിച്ചവർ തുക അടക്കേണ്ട സമയം തുടങ്ങിയവയെല്ലാം ആക്ഷൻ പ്ലാനിൽ ഉണ്ടാകും. മുൻവർഷത്തെ രീതിയിലാകും അപേക്ഷ ക്ഷണിക്കുക. 70 വയസ്സിന് മുകളിലുള്ളവർ സംവരണ വിഭാഗത്തിലും ബാക്കിയുള്ളവർ ജനറൽ വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്. 45 വയസ്സിന് മുകളിലുള്ള നാല് സ്ത്രീകൾക്ക് ഒരുമിച്ച് അപേക്ഷിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.