ഹജ്ജ് ക്യാമ്പ് ഇന്ന് സമാപിക്കും
text_fieldsനെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റി നേതൃത്വത്തിെല ഹജ്ജ് ക്യാമ്പ് ശനിയാഴ്ച സമാപിക്കും. മൂന്നുകുട്ടികളടക്കം 407 പേരടങ്ങിയ അവസാനസംഘം ഹാജിമാരുമായി സൗദി എയർലൈൻസ് വിമാനം രാത്രി എട്ടിന് നെടുമ്പാശ്ശേരിയിൽനിന്ന് പറന്നുയരും.
കേരളത്തിൽനിന്ന് 11,807 പേർക്കാണ് ഈ വർഷം ഹജ്ജ് കമ്മിറ്റി വഴി തീർഥാടനത്തിന് അവസരമൊരുങ്ങിയത്. രണ്ടുവയസ്സിൽ താഴെയുള്ള 22 കുട്ടികൾക്കും യാത്രാനുമതിയുണ്ടായിരുന്നു. ഹജ്ജ് കമ്മിറ്റി വഴി ഏറ്റവും കൂടുതൽ കുട്ടികൾ തീർഥാടനത്തിന് പുറപ്പെടുന്നതും ഈ വർഷമാണ്. കൂടാതെ, ലക്ഷദ്വീപിൽനിന്ന് 305 ഉം മാഹിയിൽനിന്ന് 32ഉം തീർഥാടകർ നെടുമ്പാശ്ശേരി വഴിയാണ് യാത്രയായത്.
നെടുമ്പാശ്ശേരിയിൽനിന്നുള്ള ഹാജിമാർക്ക് 39 സർവിസാണ് സൗദി എയർലൈൻസ് ചാർട്ട് ചെയ്തത്. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ നാലുവരെയാണ് ഹാജിമാരുടെ മടക്കയാത്ര. പുതിയ അന്താരാഷ്ട്ര ടെർമിനലായ ടി 3യിലാണ് ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നത്. ഹാജിമാർക്ക് അഞ്ച് ലിറ്റർ വീതം സംസം വെള്ളം ഇവിടെനിന്ന് വിതരണം ചെയ്യും. സംസം പൂർണമായും ഇതിനകം സൗദി എയർലൈൻസ് നെടുമ്പാശ്ശേരിയിൽ എത്തിച്ചിട്ടുണ്ട്. ടി 3യിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് ക്യാമ്പിെൻറ ആദ്യഘട്ടത്തിനാണ് ശനിയാഴ്ച തിരശ്ശീല വീഴുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.