ഹജ്ജ് ക്യാമ്പ് ആഗസ്റ്റ് 12ന് തുടങ്ങും; അന്തിമ യാത്രാഷെഡ്യൂള് രണ്ടുദിവസത്തിനകം
text_fieldsകൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോകുന്നവർക്കുള്ള ക്യാമ്പിെൻറ തയാറെടുപ്പുകൾ സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അവലോകനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 12നാണ് ഹജ്ജ് ക്യാമ്പിന് തുടക്കം. 13ന് ആദ്യ വിമാനത്തിെൻറ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേര്‍ന്ന എയര്‍ക്രാഫ്റ്റ് മെയിൻറനന്‍സ് ഹാംഗറുകളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. തീർഥാടകർക്കുള്ള താമസസൗകര്യം, ശുചിമുറികള്‍, പ്രാർഥനാഹാൾ, കാൻറീൻ, ഹജ്ജ് കമ്മിറ്റി ഓഫിസ് തുടങ്ങിയവ ഇവിടെ ഏര്‍പ്പെടുത്തും. പാര്‍ക്കിങ്ങിന് ക്യാമ്പ് പരിസരത്ത് വിപുലമായ സൗകര്യങ്ങളുണ്ടാകും. തീർഥാടകർക്ക് ബോര്‍ഡിങ് പാസ് ക്യാമ്പില്‍തന്നെ നല്‍കും. പരിശോധന പൂര്‍ത്തിയാക്കിയ ബാഗേജുകള്‍ കേന്ദ്രീകൃതമായി ശേഖരിച്ച് ക്യാമ്പില്‍നിന്ന് നേരിട്ട് വിമാനത്തിലേക്കെത്തിക്കും. ദിവസം മൂന്ന് സര്‍വിസുകള്‍ വരെയാണ് നെടുമ്പാശ്ശേരിയില്നിന്നുണ്ടാകുക. അന്തിമ ഷെഡ്യൂള്‍ രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസറും മലപ്പുറം ജില്ല കലക്ടറുമായ അമിത് മീണ പറഞ്ഞു. സൗദി എയര്‍ലൈന്‍സ് വിമാനങ്ങളിലാണ് തീർഥാടകരെ കൊണ്ടുപോവുക.ഇതിന് മുമ്പ് നടത്തിയ രണ്ട് ഹജ്ജ് ക്യാമ്പുകള്‍ക്ക് സമാനമായ എല്ലാ സൗകര്യങ്ങളും ഇക്കുറിയും ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കല്‍പ്പറ്റ, പൊന്നാനി എന്നിവിടങ്ങളില്‍നിന്ന് കെ.യു.ആര്.ടി.സിയുടെ ലോ ഫ്ലോർ ബസുകള്‍ ക്യാമ്പ് വഴി സര്‍വിസ് നടത്തും.
എല്ലാ ട്രെയിനുകള്‍ക്കും ആലുവയില്‍ സ്റ്റോപ്പ് അനുവദിക്കും. വിവിധ ചികിത്സാ വിഭാഗങ്ങളുടെ ബൂത്തുകളും ക്യാമ്പിലുണ്ടാകും. കമ്യൂണിക്കേഷന്‍ സംവിധാനം ബി.എസ്.എന്‍.എല്‍ ഏര്‍പ്പെടുത്തും. തീർഥാടകര്‍ക്ക് സൗദി റിയാല്‍ നല്‍കുന്നതിന് ബോംബെ മര്‍ക്കൈൻറൽ കോഓപറേറ്റിവ് ബാങ്കിെൻറ കൗണ്ടറും പ്രവര്‍ത്തിക്കും. ഹജ്ജ് ക്യാമ്പ് കോഓഡിനേറ്ററുടെ ഫോണ്‍ നമ്പര്‍: 94479 14545.
19,734 ഗ്രീൻ കാറ്റഗറിക്കാരെ അസീസിയയിലേക്ക് മാറ്റുന്നു
മാനദണ്ഡപ്രകാരമുള്ള താമസസ്ഥലം ലഭ്യമാകാത്തതിനാൽ ഗ്രീൻ കാറ്റഗറിയിൽ ഹജ്ജിന് അവസരം ലഭിച്ചവരെ അസീസിയയിലേക്ക് മാറ്റുന്നു. ഇന്ത്യയിൽ നിന്ന് അവസരം ലഭിച്ച 19,734 പേരെയാണ് നറുക്കെടുപ്പിലൂടെ അസീസിയയിലേക്ക് മാറ്റുന്നത്. നറുക്കെടുപ്പ് പൂർത്തിയാക്കി അതാത് തീർഥാടകരെ കാറ്റഗറി മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ കേന്ദ്രം ആരംഭിച്ചതായി ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു.
ഗ്രീൻ കാറ്റഗറിയിൽ ഹജ്ജിന് പോകുന്നവർക്കുള്ള യാത്ര ചെലവായി നിശ്ചയിച്ചിരിക്കുന്നത് 2,35,150 രൂപയും അസീസിയയിൽ 2,01,750 രൂപയുമാണ്. കാറ്റഗറി മാറുേമ്പാൾ കുറവ് വരുന്ന തുക തീർഥാടകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.