ഹജ്ജ് ക്യാമ്പിന് ഇന്ന് തുടക്കം
text_fieldsനെടുമ്പാശ്ശേരി: ഇൗ വർഷത്തെ ഹജ്ജ് ക്യാമ്പ് ശനിയാഴ്ച വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. ഹജ്ജ് ക്യാമ്പിലും ആലുവ റെയിൽവേ സ്റ്റേഷനിലുമായി ഹാജിമാരെ സഹായിക്കുന്നതിന് 492 വളൻറിയർമാരെ നിയോഗിക്കും. നൂറുപേർ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ചാണ് സേവനമനുഷ്ഠിക്കുക. വളൻറിയർമാരിൽ 150 പേർ വനിതകളാണ്. ആദ്യ വിമാനത്തിൽ യാത്രയാകേണ്ടവർ ഇന്ന് ഉച്ചയ്ക്ക് രണ്ടിനും അഞ്ചിനുമിടയിൽ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ 6.45 നാണ് ആദ്യ ഹജ്ജ് വിമാനം പുറപ്പെടുക. രണ്ടാമത്തെ വിമാനം 11.30 നും മൂന്നാമത്തെ വിമാനം വൈകുന്നേരം 5.15നും പുറപ്പെടും.
ലഗേജിൽ പവർബാങ്ക് പാടില്ല
നെടുമ്പാശ്ശേരി: ഹാജിമാർ മൊബൈൽ പവർ ബാങ്ക് ലഗേജിനകത്ത് സൂക്ഷിക്കാൻ പാടില്ലെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. എന്നാൽ, ഇത് ഹാൻഡ്ബാഗേജിൽ സൂക്ഷിക്കുന്നതിന് തടസ്സമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.