കരിപ്പൂരിൽ നിന്ന് ഹജജ് വിമാനം:കേന്ദ്രവാദം വസ്തുതാ വിരുദ്ധം –ഹജ്ജ് കമ്മിറ്റി ചെയർമാൻ
text_fieldsകോഴിക്കോട്: കരിപ്പൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയൻറാക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ അറിയിച്ചത് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ. തുടർച്ചയായി അഞ്ചാംതവണ ഹജ്ജിന് അപേക്ഷിച്ചവർക്ക് നൽകിവന്നിരുന്ന പ്രത്യേക സംവരണം എടുത്തുകളഞ്ഞതിനെതിരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഹജ്ജ് അപേക്ഷകരും സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കവെയാണ് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സർക്കാറിെൻറ വാദം വസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ‘മാധ്യമ’ത്തോട് പറഞ്ഞു. കരിപ്പൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയൻറായി നിലനിർത്തണമെന്നും തുടർച്ചയായി അഞ്ചാംതവണ അപേക്ഷിക്കുന്നവർക്കുള്ള മുൻഗണന നിഷേധിക്കരുതെന്നും അപേക്ഷകരുടെ എണ്ണമനുസരിച്ച് സംസ്ഥാനങ്ങൾക്കുള്ള േക്വാട്ട പുനർനിർണയിക്കണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി നിരന്തരം ആവശ്യപ്പെടുന്നതാണ്.
ഹജ്ജ് പോളിസി കമ്മിറ്റിക്ക് നൽകിയ നിവേദനത്തിലും കഴിഞ്ഞ ഒക്ടോബർ 30ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വിളിച്ചുചേർത്ത സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാന്മാരുടെ യോഗത്തിലും ഇൗ ആവശ്യങ്ങൾ വ്യക്തമാക്കിയതാണ്. പുറെമ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലെ കേരളത്തിൽനിന്നുള്ള പ്രതിനിധി ഇ.ടി. മുഹമ്മദ് ബഷീർ എം.പി എല്ലാ യോഗങ്ങളിലും ഇൗ വിഷയം ഉന്നയിക്കാറുമുണ്ട്. വസ്തുതകൾ ഇതായിരിക്കെ, വിവാദമായ ഇൗ വിഷയങ്ങളിൽ തീരുമാനമെടുത്ത കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി വിയോജിപ്പ് രേഖാമൂലം അറിയിച്ചില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ ബോധിപ്പിച്ചത് സത്യവിരുദ്ധമാണ്. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.