കണ്ണൂരും പുറപ്പെടൽ കേന്ദ്രമാക്കണം –ഹജ്ജ് കമ്മിറ്റി
text_fieldsകരിപ്പൂർ: അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിെൻറ വിശദാംശങ്ങളടങ്ങിയ രൂപരേഖ ഉടന ിറക്കും. ഇതിനായി കേന്ദ്ര ഹജ്ജ് കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ നേതൃത്വത്ത ിൽ യോഗം ചേരും.
കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് മന്ത്രാലയം ജോ. സെക്രട്ടറി ജാനെ ആലത്തിെൻറ അ ധ്യക്ഷതയിൽ മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. യോഗത്തിൽ 2019ലെ ഹജ്ജിെൻറ പ്രവർത്തനങ്ങൾ വിലയിരുത്തി. മക്കയിലും മദീനയിലും കെട്ടിടങ്ങൾ നിർണയിക്കുന്ന കമ്മിറ്റിയിൽ പ്രധാന സംസ്ഥാനങ്ങെള ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നു.
കേരളത്തിൽ നിന്ന് അടുത്ത വർഷം ഏതാനും പരിശീലകരെ ഹജ്ജ് വേളയിൽ സൗദിയിൽ ഉപയോഗപ്പെടുത്തുമെന്ന് ഇന്ത്യയിലെ സൗദി അംബാസഡർ അസാഫ് അസദ് പ്രഖ്യാപിച്ചു.
അടുത്ത വർഷവും മദീനയിൽ ആദ്യമെത്തുന്ന രീതി തുടരുക, കണ്ണൂർ വിമാനത്താവളം കൂടി പുറപ്പെടൽ കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള നടപടിയുണ്ടാകുക, മദീനയിലും എല്ലാ ഹാജിമാർക്കും നിലവാരമുള്ള കെട്ടിടങ്ങൾ നൽകുക, മദീന വിമാനത്താവളത്തിൽ സിം കാർഡ് ആക്ടിവേഷൻ വേഗത്തിലാക്കുക, ഗ്രീൻ കാറ്റഗറി കെട്ടിടങ്ങളിൽ ഹാജിമാരുടെ അഭിരുചിക്കനുസരിച്ച ഭക്ഷണം വിതരണം ചെയ്യുക, മഹ്റമില്ലാത്ത സ്ത്രീകളുടെ ക്വോട്ട വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ കേരളം ആവശ്യപ്പെട്ടു.
ഹജ്ജ് വിസ ഓൺലൈനാക്കുക, മിനയിൽ വളണ്ടിയർമാർക്ക് മുച്ചക്ര വാഹനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും വിവിധ പ്രതിനിധികൾ ഉന്നയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിലായിരുന്നു യോഗം. കേന്ദ്ര ഹജ്ജ് കമ്മിറ്റി ആക്ടിങ് ചെയർമാൻ ശൈഖ് ജിന നബി, കോൺസൽ ജനറൽ ഓഫ് ഇന്ത്യ നൂർ റഹ്മാൻ ശൈഖ്, മൈനോറിറ്റി ഡയറക്ടർ എസ്. നിസാമുദ്ദീൻ, കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.എ ഡോ. മഖ്സൂദ് അഹമ്മദ് ഖാൻ, കേരള കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, എക്സിക്യൂട്ടീവ് ഓഫിസറും മലപ്പുറം കലക്ടറുമായ ജാഫർ മലിക്, കമ്മിറ്റിയംഗം മുസ്ലിയാർ സജീർ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.