ഹജ്ജ് നറുക്കെടുപ്പ്: ഹജ്ജ് കമ്മിറ്റി യോഗം 15ന്
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തിങ്കളാഴ്ച കരിപ്പൂർ ഹജ്ജ് ഹൗസിൽ ചേരും. ഇൗവർഷത്തെ ഹജ്ജ് ക്വോട്ട കഴിഞ്ഞദിവസം കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചിരുന്നു. തുടർനടപടികൾ സ്വീകരിക്കുന്നതിെൻറ ഭാഗമായാണ് യോഗം. സംസ്ഥാനത്തെ നറുക്കെടുപ്പിെൻറ തീയതി യോഗത്തിൽ നിശ്ചയിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയിൽ നൽകിയ കേസിൽ ജനുവരി 30ന് വാദം നടക്കുന്നുണ്ട്. ഇതിന് ശേഷമായിരിക്കും നറുക്കെടുപ്പ് നടത്തുക. സംസ്ഥാനത്തിന് ഇത്തവണ ലഭിച്ചിരിക്കുന്ന ക്വോട്ട 10,981 ആണ്. ഇതിൽ 2,394 സീറ്റുകൾ 70 വയസ്സിന് മുകളിലുള്ളവർക്കും മഹ്റം വിഭാഗത്തിനുമാണ്. ബാക്കിയുള്ള 8,587 സീറ്റുകളിലേക്ക് ജനറൽ വിഭാഗത്തിൽ നിന്നാണ് നറുക്കെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.