തുടർച്ചയായി അപേക്ഷിക്കുന്നവർക്ക് നറുക്കെടുപ്പില്ലാതെ അവസരം നൽകണം -ഹജ്ജ് കമ്മിറ്റി
text_fieldsകരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് ഇതുവരെ ലഭിച്ചത് 22,126 അേപക്ഷകൾ. 70 വയസ്സ് വിഭാഗത്തിൽ 885, 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തിൽ 1412, ജനറൽ വിഭാഗത്തിൽ 19,829 എന്നിങ്ങനെയാണ് എണ്ണം. കഴിഞ്ഞ വർഷം 43,000േത്താളം അപേക്ഷകളുണ്ടായിരുന്നു. തുടർച്ചയായി അപേക്ഷിക്കുന്നവർക്ക് അഞ്ചാം വർഷം നറുക്കെടുപ്പില്ലാതെ അവസരം നൽകുന്ന സംവരണ വിഭാഗം പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഹജ്ജ് േവളയിൽ മക്കയിലും മദീനയിലും വളണ്ടിയർമാരായി സേവനം ചെയ്ത വിവിധ സംഘടനകളുെട പ്രതിനിധികളെ ആദരിക്കാനും തീരുമാനിച്ചു. ഹജ്ജ് ട്രെയിനർമാരുടെ പരിശീലന ക്ലാസ് ഡിസംബർ ഒന്നിന് ഹജ്ജ് ഹൗസിൽ നടക്കും.
യോഗത്തിൽ ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എം.എൽ.എ, പി.കെ. അഹമ്മദ്, അനസ് ഹാജി, മുസമ്മിൽ ഹാജി, മുസ്ലിയാർ സജീർ, ബഹാഉദ്ദീൻ നദ്വി, പി. അബ്ദുറഹ്മാൻ, കടക്കൽ അബ്ദുൽ അസീസ്, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, മുഹമ്മദ് കാസിം കോയ, മലപ്പുറം ജില്ല കലക്ടറും എക്സിക്യൂട്ടിവ് ഓഫിസറുമായ ജാഫർ മലിക് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.