ഹജ്ജ് നയം: കേസിൽ അഞ്ചാംവർഷക്കാരെയും കക്ഷി ചേർക്കുന്നു
text_fieldsകൊണ്ടോട്ടി: പുതിയ ഹജ്ജ് നയപ്രകാരം സംവരണ വിഭാഗത്തിൽനിന്ന് ഒഴിവാക്കിയതിന് എതിരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയിൽ നൽകിയ കേസിൽ അഞ്ചാംവർഷക്കാരെയും കക്ഷിചേർക്കുന്നു. ഇതിനായി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ജില്ല അടിസ്ഥാനത്തിൽ അഞ്ചാംവർഷ അപേക്ഷകരുടെ യോഗം ചേരുെമന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു.
നിയമോപദേശം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിദശീകരിക്കാനും ജില്ലതല സമിതികൾ രൂപവത്കരിച്ച് നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിനുമാണ് യോഗം. തുടർന്ന്, അഞ്ചാംവർഷ അപേക്ഷകരെയും കേസിൽ കക്ഷിചേർക്കും. കവർ ഹെഡുമാരാണ് യോഗത്തിൽ പെങ്കടുക്കേണ്ടത്.
ജില്ലതല യോഗസ്ഥലവും തീയതിയും ബന്ധപ്പെടേണ്ട ഫോൺ നമ്പറും: വെള്ളിമാട്കുന്ന് ജെ.ഡി.ടി ഒാഡിറ്റോറിയം- നവംബർ 27 രാവിലെ 11- കോഴിക്കോട് (9745015746), വയനാട് (9847857654) ജില്ലകൾ. കരിപ്പൂർ ഹജ്ജ് ഹൗസ്- നവംബർ 27 ഉച്ചക്ക് മൂന്ന്- മലപ്പുറം (9496365285), പാലക്കാട് (9846403786), തൃശൂർ (9446062928). കണ്ണൂർ ഇസ്ലാമിക് സെൻറർ- നവംബർ 28 രാവിലെ 10.30- കണ്ണൂർ (9447282674). കാഞ്ഞങ്ങാട് ചെർക്കളം ഖുവ്വത്തുൽ ഇസ്ലാം മദ്റസ- നവംബർ 28 ഉച്ചക്ക് 2.30- കാസർകോട് (9446640644, 9645878877). പെരുമ്പാവൂർ- നവംബർ 29 രാവിലെ 10- എറണാകുളം (9447719082). മറ്റു ജില്ലകൾ: ആലപ്പുഴ (9946171234), കോട്ടയം (9048071116), പത്തനംതിട്ട (9495661510), ഇടുക്കി (9037315051), കൊല്ലം (9496466649), തിരുവനന്തപുരം (9895648856).
ഹജ്ജ് നയത്തിൽ മാറ്റം വന്നേക്കും
കൊണ്ടോട്ടി: വെള്ളിയാഴ്ച കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒൗദ്യോഗികമായി പ്രസിദ്ധീകരിച്ച 2018 മുതൽ 2022 വർഷങ്ങളിലേക്കുള്ള ഹജ്ജ് നയത്തിൽ ചെറിയ മാറ്റംവന്നേക്കും. വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ മാറ്റങ്ങൾക്ക് ഒരുങ്ങുന്നത്. പുതിയ ഹജ്ജ് നയപ്രകാരം ക്വോട്ടയുടെ അനുപാതം 70:30 ആണ്.
സർക്കാർ ക്വോട്ടയിൽനിന്ന് അഞ്ച് ശതമാനം എടുത്ത് സ്വകാര്യ ഹജ്ജ് ടൂർ ഒാപറേറ്റർമാരുടെ ക്വോട്ട 30 ശതമാനമായി ഉയർത്തുകയാണ് ചെയ്തത്. പ്രതിഷേധത്തിെൻറ അടിസ്ഥാനത്തിൽ നേരത്തേയുള്ള രീതിയിൽതന്നെ 75 ശതമാനം ക്വോട്ട സർക്കാറിനും 25 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമാക്കാനാണ് സാധ്യത.
തുടർച്ചയായി അഞ്ചാംവർഷം അപേക്ഷിക്കുന്ന മുഴുവൻപേർക്കും നേരിട്ട് അവസരം നൽകണെമന്ന ആവശ്യവും ഉയർെന്നങ്കിലും കേന്ദ്രത്തിന് ഇൗ വിഷയത്തിൽ അനുകൂല നിലപാടല്ല.
അഞ്ചാംവർഷ അപേക്ഷകർക്ക് അവസരം നൽകണമെന്നും കരിപ്പൂർ വിമാനത്താവളം എംബാർക്കേഷൻ പോയൻറായി നിലനിർത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.