രാജ്യത്തെ ഹജ്ജ് ഹൗസുകൾ കോവിഡ് സെൻററുകളാക്കുന്നു
text_fieldsകരിപ്പൂർ: വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് ഹൗസുകൾ കോവിഡ് കെയർ സെൻററുകളാക്കി മാറ്റാൻ നിർദേശം. രാജ്യത്ത് കോവിഡ് വ്യാപന സാഹചര്യത്തിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ ഡോ. മഖ്സൂദ് അഹമ്മദ് ഖാൻ നിർദേശം നൽകിയത്.
കോവിഡ് പ്രതിരോധത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ നിർദേശപ്രകാരമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശം നൽകിയത്.
കേരളം ഉൾപ്പെടെ രാജ്യത്ത് 16 ഇടങ്ങളിലാണ് അതത് സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് കീഴിലായി ഹജ്ജ് ഹൗസുകൾ പ്രവർത്തിക്കുന്നത്. നേരത്തെ, കോവിഡിെൻറ ഒന്നാംഘട്ടത്തിലും ഹജ്ജ് ഹൗസുകളിൽ ഭൂരിഭാഗവും കോവിഡ് കെയർ സെൻററുകളാക്കി മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.