ഹജ്ജ്: കാത്തിരിപ്പ് പട്ടികയിൽ ഉള്ളവർക്ക് അവസരം
text_fieldsകരിപ്പൂർ: ഈ വർഷത്തെ ഹജ്ജ് കർമത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ട ക്രമനമ്പര്‍ 1171 മുതൽ 1412 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പര്‍ രേഖപ്പെടുത്തിയ പേമെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ഓരോ അപേക്ഷകരുടെയും എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിൽ പണമടക്കണം.
എബാർക്കേഷൻ പോയന്റ് അടക്കാനുള്ള തുക (ഒരാൾക്ക്) കോഴിക്കോട് -3,53,313 രൂപ, കൊച്ചി -3,53,967 രൂപ, കണ്ണൂർ- 3,55,506 രൂപ എന്നിങ്ങനെയാണ്. അപേക്ഷ ഫോറത്തിൽ ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ ഈ ഇനത്തിൽ 16,344 രൂപ കൂടി അധികം അടക്കണം. ഒറിജിനൽ പാസ്പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ, പണമടച്ച രശീതി, നിശ്ചിത ഫോറത്തിലുള്ള ഓരോ ഹാജിക്കും വേണ്ടിയുള്ള മെഡിക്കല്‍ സ്ക്രീനിങ് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർക്കാർ അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷ ഫോറം, അനുബന്ധ രേഖകൾ എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ മേയ് 31നകം സമർപ്പിക്കണം. വിവരങ്ങൾക്ക് ഹജ്ജ് ട്രെയിനർമാരുമായി ബന്ധപ്പെടാം. വെബ്സൈറ്റ്: hajcommittee.gov.in, keralahajcommittee.org.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.