ഹജ്ജ് കാത്തിരിപ്പ് പട്ടികയിൽനിന്ന് 35 പേർക്ക് കൂടി അവസരം
text_fieldsനെടുമ്പാശ്ശേരി: ഈ വർഷത്തെ ഹജ്ജിന് കാത്തിരിപ്പ് പട്ടികയിൽനിന്ന് 35 പേർക്ക് കൂടി അവസരം ലഭിക്കും. മക്കയിൽ അസീസിയ കാറ്റഗറിയിലായിരിക്കും താമസം അനുവദിക്കുക. ഇവർ വിദേശ വിനിമയ സംഖ്യ ഇനത്തിലും വിമാന െചലവിനുമായി മൊത്തം 2,01,750 രൂപ അടക്കണം. അപേക്ഷാ ഫോറത്തിൽ ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ 8,000 രൂപ അധികം അടക്കണം. പണമടച്ച് ഹജ്ജ് കമ്മിറ്റിക്കുള്ള ബാങ്ക് പേ ഇൻ സ്ലിപ്പിെൻറ കോപ്പിയും മെഡിക്കൽ സ്ക്രീനിങ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റും ചേർത്ത് ഈ മാസം 18 നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിലോ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് ഓഫിസിലോ സമർപ്പിക്കണം. അവസരം ലഭിച്ചവരുടെ കവർ നമ്പറുകൾ ഹജ്ജ് കമ്മിറ്റി ഓഫിസിൽ ലഭിക്കും.
ഹജ്ജ് കമ്മിറ്റി വഴി 3600 പേർ എത്തി
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിൽനിന്ന് ഇതുവരെ 3600 തീർഥാടകർ പുണ്യഭൂമിയിലെത്തി. ഇതിൽ 1907 പേർ വനിതകളാണ്. ഇത്തവണ 11,000ത്തിലേറെപ്പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നത്. ഇതിൽ ലക്ഷദ്വീപുകാരും മാഹിക്കാരും ഉൾപ്പെടും. 13നാണ് ആദ്യ സംഘം യാത്ര തിരിച്ചത്. ബുധനാഴ്ച 452 വനിതകളും 448 പുരുഷന്മാരും പുണ്യ ഭൂമിയിലെത്തി. ബുധനാഴ്ച ഗ്രീൻ കാറ്റഗറിക്കാരുടെ ദിവസമായിരുന്നു. 1456 പേരാണ് ഗ്രീൻ കാറ്റഗറിയിലുള്ളത്. അതിൽ 600 പേർ ബുധനാഴ്ച പുറപ്പെട്ടു.
സംസം എത്തി
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് ചെയ്യുന്നവർക്കുള്ള സംസം വെള്ളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. ഇതുവരെ പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ളതാണ് എത്തിയത്. കാത്തിരിപ്പ് പട്ടികയിൽനിന്ന് അവസരം ലഭിച്ച് പുറപ്പെടുന്നവർക്കുള്ളതും അടുത്തദിവസം വരും. നാല് വിമാനങ്ങളിലായാണ് സംസം എത്തിച്ചത്. ഒരാൾക്ക് അഞ്ച് ലിറ്റർ അടങ്ങിയ കാനാണ് നൽകുക.
പുതിയ രാജ്യാന്തര ടെർമിനലിൽ സംസം സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് പ്രത്യേക സൗകര്യം ടെർമിനലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. തിരിച്ചെത്തുന്ന തീർഥാടകർ ഇത്തവണ ക്യാമ്പിൽ എത്തില്ല. രാജ്യാന്തര ടെർമിനലിൽനിന്നുതന്നെയാണ് മടക്കം. ഇതുകൂടി കണക്കിലെടുത്താണ് ടെർമിനലിൽതന്നെ സംസം സൂക്ഷിച്ചതെന്ന് സൗദി എയർലൈൻസ് പ്രതിനിധി ഹസൻ പൈേങ്ങാട്ടൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.