ഹജ്ജ് തീർഥാടകർക്കായി കരിപ്പൂരിലെ പഴയ ആഗമന ഹാൾ ഉപയോഗിക്കും
text_fieldsകരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കോഴിക്കോട് വിമാനത്താവളം വഴി പുറപ്പെടു ന്ന തീർഥാടകർക്കായി പഴയ അന്താരാഷ്ട്ര ആഗമന ഹാൾ ഉപയോഗിക്കാൻ തീരുമാനം. ഒരുക്കങ് ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം. വിമാനത്താവള അതോറിറ്റി, മറ്റ് ഏജൻസികൾ എന്നിവയുമായി ഹജ്ജ് കമ്മിറ്റി ചർച്ച നടത്തി.
യാത്ര സുഗമമാക്കാൻ പരമാവധി സൗകര്യമൊരുക്കുമെന്ന് യോഗത്തിൽ വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു പറഞ്ഞു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ൈഫസി, അംഗങ്ങളായ എച്ച്. മുസ്സമ്മിൽ ഹാജി, പി. അബ്ദുറഹ്മാൻ, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ, പി. അസ്സയിൻ, എസ്.വി. ഷിറാസ്, വ്യോമഗതാഗത വിഭാഗം ജോ. ജനറൽ മാനേജർ മുഹമ്മദ് ഷാഹിദ്, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡൻറ് കിഷോർകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ജൂലൈ ആറ് മുതൽ 22 വരെ 32 സർവിസുകളാണ് കരിപ്പൂരിൽ നിന്ന് നടത്തുക. 10,464 പേരാണ് കരിപ്പൂർ വഴി ഹജ്ജിന് പുറപ്പെടുക. 2,730 പേർ നെടുമ്പാശ്ശേരിയിൽ നിന്ന് യാത്ര തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.