കേരളത്തിന്‍െറ ഹജ്ജ് ക്വോട്ട 11,197 സീറ്റ്
text_fieldsകൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് ക്വോട്ട കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. കേരളത്തില്‍നിന്ന് സംവരണ വിഭാഗത്തിലെ മുഴുവന്‍ പേരടക്കം 11,197 പേര്‍ക്കാണ് അവസരം. ഇതോടെ ഹജ്ജ് തീര്‍ഥാടകരില്‍ കേരളം രണ്ടാം സ്ഥാനത്തത്തെി. യഥാര്‍ഥ ക്വോട്ടയനുസരിച്ച് കേരളം ആറാം സ്ഥാനത്താണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 1,25,025 ക്വോട്ടയില്‍ 1,23,700 ആണ് മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഇപ്പോള്‍ വീതിച്ചുനല്‍കിയത്.
കൂടാതെ നാലാം വര്‍ഷക്കാരില്‍ 363 പേര്‍ക്കും അവസരം ലഭിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ കുറഞ്ഞതിനാല്‍ കൂടുതലായി ലഭിച്ച സീറ്റുകളാണ് കേരളത്തിന് നേട്ടമായത്. കേരളത്തില്‍നിന്ന് ഈ വര്‍ഷം 95,236 അപേക്ഷകരാണുണ്ടായിരുന്നത്. ഇതില്‍ സംവരണ വിഭാഗത്തില്‍പെടുന്ന 10,834 പേര്‍ക്കും നറുക്കെടുപ്പില്ലാതെതന്നെ അവസരം ലഭിച്ചു. നാലാം വര്‍ഷ അപേക്ഷകരായ 363 പേരെ മാര്‍ച്ച് 19ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കുന്ന നറുക്കെടുപ്പില്‍ തീരുമാനിക്കും. കാറ്റഗറി എയില്‍ 70 വയസ്സിന് മുകളിലുള്ള 1,740 അപേക്ഷകരാണുള്ളത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ 9,090 പേരാണ്. സംസ്ഥാനത്തുനിന്നുള്ള നാലാം വര്‍ഷ അപേക്ഷകര്‍ 14,382 പേരാണ്. കേരളത്തിന്‍െറ മുസ്ലിം ജനസംഖ്യ പ്രകാരം അനുവദിച്ച ക്വോട്ട 6,128 ആണ്. വിവിധ സംസ്ഥാനങ്ങളില്‍ അപേക്ഷകരില്ലാത്തതിനത്തെുടര്‍ന്ന് 4,506 സീറ്റും അധിക ക്വോട്ടയായി 563 സീറ്റും കേരളത്തിന് ലഭിച്ചു. കേരളത്തിന് പുറമെ ഗുജറാത്തിനാണ് അധിക ക്വോട്ട ലഭിച്ചത ്-6,468. ഉത്തര്‍പ്രദേശില്‍നിന്നാണ് ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകരുള്ളത് -29,017. കേരളത്തിന് പിറകില്‍ മൂന്നാം സ്ഥാനത്ത് 10,877 ക്വോട്ട ലഭിച്ച ഗുജറാത്താണ്.
മൂന്ന് സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ കുറഞ്ഞത് കേരളത്തിന് നേട്ടമായി
കൊണ്ടോട്ടി: സംസ്ഥാനത്തിന് അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ ഹജ്ജ് ക്വോട്ട ലഭിക്കാന്‍ സഹായകരമായത് മൂന്ന് സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ കുറവായത്.ബംഗാള്‍, ബിഹാര്‍, അസം എന്നിവിടങ്ങളില്‍ അധികം വന്ന സീറ്റാണ് കേരളത്തിനും ഗുജറാത്തിനും വീതിച്ചുനല്‍കിയത്. ഈ മൂന്ന് സംസ്ഥാനങ്ങളിലായി 15,504 സീറ്റുകളാണ് ബാക്കിയായത്. ഇതില്‍ 10,974 സീറ്റുകള്‍ കേരളത്തിലെയും ഗുജറാത്തിലെയും അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്കാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ചത്. ബംഗാളിന് അനുവദിച്ച ക്വോട്ട 17,026 ആണെങ്കിലും 9,940 അപേക്ഷകര്‍ മാത്രമാണുണ്ടായിരുന്നത്. അസമില്‍ 7,535 ക്വോട്ടയുണ്ടെങ്കിലും 4,279 ആണ് അപേക്ഷകരുടെ എണ്ണം. ബിഹാറിന് ക്വോട്ടയായി 12,125 സീറ്റ് അനുവദിച്ചപ്പോള്‍ അപേക്ഷകര്‍ 6,963 അപേക്ഷകര്‍ മാത്രമാണുണ്ടായിരുന്നത്.
ഝാര്‍ഖണ്ഡ്, പഞ്ചാബ്, ത്രിപുര എന്നിവിടങ്ങളിലായി 166 സീറ്റും ബാക്കിയായി. ബംഗാള്‍ -7,086, അസം-4,279, ബിഹാര്‍ -5,162 എന്നിവയാണ് മറ്റുള്ളവക്ക് ലഭിച്ചത്.അധിക ക്വോട്ടയായി ഉത്തര്‍പ്രദേശിനും 1,592 സീറ്റ് അനുവദിച്ചു. കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങള്‍ക്കും അധിക ക്വോട്ട നല്‍കി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരളത്തിന് അനുവദിച്ച ക്വോട്ടയെക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന്‍െറ യഥാര്‍ഥ ക്വോട്ട 5,633 ആയിരുന്നെങ്കിലും 9,943 സീറ്റുകള്‍ ലഭിച്ചിരുന്നു. ഹറം നവീകരണത്തിന്‍െറ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി നിര്‍ത്തിവെച്ച 20 ശതമാനം ക്വോട്ട സൗദി പുന$സ്ഥാപിച്ചതും കേരളമുള്‍പ്പെടെ കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനങ്ങള്‍ക്ക് നേട്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.