ഹജ്ജ്: ഭൂരിഭാഗം പേർക്കും പണം തിരിച്ചുകിട്ടി
text_fieldsകരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷം അവസരം ലഭിച്ചവരിൽ ആദ്യഗഡു അടച്ച ഭൂരിഭാഗം പേർക്കും പണം തിരികെ ബാങ്ക് അക്കൗണ്ടിലെത്തി. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഹജ്ജ്, സൗദി അറേബ്യയിൽ താമസിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
ഇതോടെ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുടെ യാത്ര മുടങ്ങി. ഈ സാഹചര്യത്തിലാണ് ആദ്യഗഡു അടച്ചവർക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി പണം തിരികെ നൽകാൻ തീരുമാനിച്ചത്.
കേരളത്തിൽനിന്ന് 10,834 പേർക്കാണ് അവസരം ലഭിച്ചത്. ഇതിൽ ആദ്യഗഡു അടച്ചവർക്കാണ് ആർ.ടി.ജി.എസ് മുഖേന കമ്മിറ്റി പണം തിരികെ നൽകിയത്. ആദ്യഗഡുവായി 81,000 രൂപയോ 2,01,000യോ ആണ് പലരും അടച്ചത്. റീഫണ്ടിനായി നൽകിയ അക്കൗണ്ട് നമ്പറിലേക്കാണ് പണം കൈമാറിയത്. മുഖ്യഅപേക്ഷകെൻറ അക്കൗണ്ടിലാണ് നിക്ഷേപിക്കുക. പ്രവർത്തനക്ഷമമല്ലാത്ത അക്കൗണ്ടുകൾ, എൻ.ആർ.ഇ അക്കൗണ്ട് തുടങ്ങി വളരെ കുറച്ചുപേർക്ക് മാത്രമാണ് പണം ലഭിക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.