ഹജ്ജ്: അധികസീറ്റുകൾക്ക് സർക്കാർ നിരക്ക്; സ്വകാര്യ ഏജൻസികൾ സുപ്രീം കോടതിയിൽ
text_fieldsമലപ്പുറം: സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് അധികമായി അനുവദിച്ച സീറ്റുകളിൽ സർക്കാ ർ നിരക്കിൽ തീർഥാടകരെ കൊണ്ടുപോകണെമന്ന നിബന്ധനക്ക് എതിരെ ഗ്രൂപ്പുകൾ സുപ്രീം ക ോടതിയിൽ. കേരളത്തിന് പുറത്തുള്ള സ്വകാര്യ ഗ്രൂപ്പുകളുടെ കൂട്ടായ്മയായ ഫെഡറേ ഷൻ ഓഫ് ഹജ്ജ് ടൂർ ഓപറേറ്റേഴ്സാണ് കോടതിയെ സമീപിച്ചത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്രസർക്കാറിനോട് വിശദീകരണം തേടി. ഇതോടെ, ഈ ക്വോട്ടയിൽ ഹജ്ജിന് അവസരം ലഭിച്ചവർ യാത്ര സംബന്ധിച്ച ആശങ്കയിലാണ്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ സന്ദർശനവേളയിൽ ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 25,000 സീറ്റുകൾ വർധിപ്പിച്ച് രണ്ട് ലക്ഷമാക്കി ഉയർത്തിയിരുന്നു. അധികമായി ലഭിച്ച ക്വോട്ടയിൽ 10,000 സീറ്റുകൾ സ്വകാര്യ ഗ്രൂപ്പുകൾക്കാണ് കേന്ദ്രം അനുവദിച്ചത്. ഈ സീറ്റുകളിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിരക്കിനേക്കാൾ കൂടരുതെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെയാണ് ഒരുവിഭാഗം കോടതിയെ സമീപിച്ചത്.
യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭൂരിപക്ഷം സ്വകാര്യ ഗ്രൂപ്പുകളുടെയും ഒരുക്കം അന്തിമഘട്ടത്തിലെത്തി നിൽക്കെയാണ് നിയമനടപടികളിലേക്ക് കടക്കുന്നത്. കാറ്റഗറി വൺ സ്റ്റാർ വിഭാഗത്തിലുള്ള ഗ്രൂപ്പുകൾ 150ൽ 36 പേരെയും കാറ്റഗറി ഒന്നിലുള്ളവർ 120ൽ 20 പേരെയും കാറ്റഗറി രണ്ടിൽ 55ൽ അഞ്ച് േപരെയുമാണ് സർക്കാർ നിശ്ചയിച്ച നിരക്കിൽ തീർഥാടനത്തിന് കൊണ്ടുപോകേണ്ടത്. മറ്റുള്ളവർക്ക് ട്രാവൽസുകൾ നിശ്ചയിക്കുന്ന നിരക്കിൽ കൊണ്ടുപോകുന്നതിനുമാണ് അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.